സൽമാൻ ഖാൻ , ആമിർ ഖാൻ തുടങ്ങി ബോളിവുഡ് താരങ്ങളുടെ അയൽക്കാരനായി പൃഥ്വിരാജ് ; മുംബൈയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. മുംബയിൽ പുതിയ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ് . 30 കോടി രൂപ മുതൽ മുടക്കിൽ ബോളിവുഡ് താരങ്ങളുടെ പ്രധാന ഇടമായ ബാന്ദ്ര പാലി ഹിൽസിലാണ് പുതിയ വീട് . ഇതും കൂടി കൂട്ടി മുംബയിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണിത് .

നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസ് ‘പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ‘  പേരിലാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് 30.6 കോടി രൂപയ്ക്കാണ് പൃഥ്വിരാജ് വാങ്ങിയത്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് അറിയിച്ചു. 4 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള കാർപാർക്കിങ് സൗകര്യങ്ങളും ഉൾപ്പെടുന്നു ആഡംബര വസതിയിൽ .

ഇപ്പോൾ പാലി ഹിൽസിൽ നടൻ അക്ഷയ് കുമാർ , രൺവീർ സിംഗ് , ക്രിക്കറ്റ് താരം കെ ൽ രാഹുൽ എന്നിവർ പൃഥ്വിരാജിന്റെ അയൽക്കാരാണ് . ബോളിവുഡ് താരങ്ങളുടെ ശ്രദ്ധ കേന്ദ്രമാണ് പാലി ഹിൽസ് .

നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ പൃഥ്‌വി വാങ്ങിയിരുന്നു. രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റണൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് ഈ അടുത്ത് വിൽപ്പന ചെയ്തത് .