തന്റെ സിനിമ ജീവിതത്തിലെ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ട താരം!! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

prithvraj

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ഇപ്പോൾ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് താരം.

Prithviraj Productions, hands-on social media

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ നായകനും വില്ലനും ആരെന്ന് ഒരു അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മാത്രമാണ് തന്റെ ജീവിതത്തില്‍ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന് താരം വ്യക്തമാക്കി. ഒരു കാലത് തന്റെ പേരിൽ നിറയെ ആരോപങ്ങൾ ഉണ്ടായിട്ടുണ്ട്, താൻ പോലും അറിഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും അതിൽ ഉണ്ടായി.

Prithviraj Productions, hands-on social media

സോഷ്യല്‍ മീഡിയയില്‍ സെന്‌സറിങ് ഇല്ലാത്ത കാരണം എന്ത് വേണമെങ്കിലും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.ഒരു ഫേസ്ബുക്ക് പേജ് അഥവാ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പിന്നില്‍ ആരെന്ന് അറിയില്ല എന്ന ധൈര്യം മൊബ് മെന്റാലിറ്റി സൃഷ്ട്ടിക്കുമെന്ന് താരം വ്യക്തമാക്കി. താന്‍ ഇങ്ങനെയാണന്ന് പറഞ്ഞ സോഷ്യല്‍ മീഡിയ തന്നെയാണ് പില്‍ക്കാലത്ത് ഇയാള്‍ ഇങ്ങനെ തന്നെയാണോ ഇയാളെ പോലെ ആവണ്ടേ എന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.