
നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ എഫ് ബി പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിൽ തുറന്ന പറഞ്ഞ വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും എത്തി . ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ്നടന്മാരായ പൃഥ്വിരാജും ,ഉണ്ണി മുകുന്ദനും. ‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിപ്പ് കുറിച്ചത്. അതുപോലെ ഷേക്ക് ഹാന്റ് ഇമോജി പങ്കുവച്ചു കൊണ്ട് നടൻ ഉണ്ണിമുകുന്ദനും ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.


സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചായിരുന്നു നിര്‍മ്മാതാവും, നടനുമായ സുരേഷ് കുമാര്‍ കാര്യങ്ങൾ ഉന്നയിച്ചത്, എന്നാൽ സുരേഷ്കുമാറിൻറെ ഈ കാര്യങ്ങള്‍ക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും,
വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.













