പുഷ്പയിലെ സഹനടന്‍ ജഗദീഷ് അറസ്റ്റില്‍!!!

കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജ്ജുന്റെ പുഷ്പയിലെ സഹനടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ താരത്തിനെതിരെ ചുമത്തി. പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയില്‍ കേശവ എന്ന അല്ലുവിന്റെ സഹായിയുടെ റോളിലാണ് ജഗദീഷ് എത്തിയത്.

യുവതിയുമായി ലിവിംഗ് ടുഗെതറിലായിരുന്നു ജഗദീഷ്. നവംബര്‍ 29നാണ് യുവതി വീട്ടില്‍ ജീവനൊടുക്കിയത്. യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. പിന്നാലെ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജഗദീഷിന്റെ നിരന്തരമായ പീഡനത്തെയും ഭീഷണിയെയും തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചഗുട്ട പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

യുവതിയും മറ്റൊരാളോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ജഗദീഷ് ഇതു പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തയിരുന്നു. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് ജീവനൊടുക്കിയത്.