വിവാദങ്ങൾ ഒന്നിടവിഴാതെ വീണ്ടും വീണ്ടും വന്നുകൊണ്ടേ ഇരിക്കുകയാണ് ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ജീവിതത്തിലേക്ക്. അശ്ളീല സിനിമ നിർമ്മിച്ചതിന്റെ പേരിൽ വലിയ പ്രശ്നങ്ങളായിരുന്നു രാജ് കുന്ദ്രയെ തേടി എത്തിയിരുന്നു. ആ ഒരു പ്രശ്നം അവസാനിക്കുന്നതിനു മുൻപ് തന്നെ ഇപ്പോൾ രാജ് കുന്ദ്ര മുൻപൊരിക്കൽ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്.

പരിപാടിക്കിടയിൽ രാജ് കുന്ദ്ര ശില്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. “ശില്പ രാത്രി ഒമ്പത് മണിക്ക് തന്നെ ഉറങ്ങുന്ന ശീലക്കാരിയാണ്. ഇതിന് ശേഷം താന്‍ ഷമിതയുടെ കൂടെ പാര്‍ട്ടികളിലും മറ്റും പോകാറുണ്ട്. ശില്പ വീട്ടില്‍ തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. രാത്രി ഒമ്പത് മണിയോടെ ഉറങ്ങുകയും ചെയ്യും.

എന്നാല്‍ ഈ സമയത്ത് പാര്‍ട്ടികള്‍ക്ക് പോകണം എന്ന് തോന്നിയാല്‍ ഉടനെ തന്നെ ഷമിതയെ വിളിക്കും. പുറത്ത് പോകണം എന്ന് തോന്നുമ്പോള്‍ മനസിലേക്ക് വരിക ഷമിതയാണ്. വീട്ടിലിരിക്കാനും വായിക്കാനുമൊക്കെ തോന്നുമ്പോള്‍ ശില്പ മനസിലേക്ക് വരും. എനിക്കിത്, ഇരട്ടി ലാഭമാണ്. അതിനാലാണ് ഞാൻ ഷമിതയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.” എന്നായിരുന്നു രാജ് കുന്ദ്ര പരിപാടിക്കിടയിൽ പറഞ്ഞത്.












