‘പണ്ട് പറഞ്ഞത് മറന്നിട്ടില്ല, മനുഷ്യർ മാറും’; ഐറ്റം ഡാൻസ് ചെയ്തതിനെപ്പറ്റി രജീഷ് വിജയൻ

കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന റിലീസിനൊരുങ്ങുന്ന മസ്തിഷ്ക മരണം സിനിമയിലെ രജീഷ വിജയൻ അഭിനയിച്ച ‘കോമള താമര’ എന്ന ഗാനത്തിലെ ഐറ്റം ഡാൻസ് ഇതിനോടകം വൈറലാണ്. ഗാനം വൈറലായതോടെ ‘ഐറ്റം ഡാൻസ്’ ചെയ്യില്ല എന്ന രജിഷ വിജയന്റെ മുൻ നിലപാടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രജിഷ വിജയൻ.

“ഒരു സമയത്ത് പറഞ്ഞ കാര്യം പിന്നീട് പറയുമ്പോൾ ആളുകൾക്ക് സംശയം തോന്നുമെന്നും, കൃഷാന്ത്‌ തന്നെ ഇത് ചെയ്യാൻ കൺവിൻസ്‌ ചെയ്തുവെന്നും, അങ്ങനെ ചെയ്യാനുള്ള കാരണം മസ്തിഷ്ക മരണം’ സിനിമ  കണ്ടാൽ പ്രേക്ഷകർക്ക് മനസിലാവുമെന്നും രജിഷ കൂട്ടിച്ചേർത്തു.

ആളുകളെ താൻ കുറ്റം പറയില്ല, ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോൾ അവർക്ക് സംശയം തോന്നും. സ്വാഭാവികമാണത്. മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് തന്നെ ഇത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മസ്‌തിഷ്‌ക മരണം കണ്ടാൽ മനസിലാകും. തൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ടെന്നും രജിഷ വിജയൻ പറയുന്നു.

കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം റിലീസിനൊരുങ്ങുകയാണ്. സൈബർപങ്ക് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.