ചാര്‍ളി അമ്മയായി…ഓടിയെത്തി രക്ഷിത് ഷെട്ടി!!

നായയും മനുഷ്യനും തമ്മിലുള്ള മനോഹര ബന്ധത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രമാണ് ‘777 ചാര്‍ളി’ കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2022 ലിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കിരണ്‍ രാജാണ്. ചിത്രത്തില്‍ തന്മയത്വമുള്ള പ്രകടനം കാഴ്ചവച്ച ചാര്‍ളി എന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ ഏവരുടെയും മനം കവര്‍ന്നിരുന്നു.

ഇപ്പോഴിതാ ചാര്‍ളിയുടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. # ചാര്‍ളി അമ്മയായ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രക്ഷിത് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. ചാര്‍ളിയെയും മക്കളെയും കാണാന്‍ രക്ഷിത് ഷെട്ടി എത്തുകയും ചെയ്തു. 777 ചാര്‍ളി എന്ന സിനിമ പൂര്‍ണമായത് ഇപ്പോഴാണ് എന്ന് താരം പറയുന്നു.

നായ പരിശീലകനായ ബി.സി. പ്രമോദിന്റെ സംരക്ഷണത്തിലാണ് ചാര്‍ളിയുള്ളത്. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം അറിഞ്ഞ താരം ചാര്‍ളിയെ കാണാനായി മൈസൂരില്‍ എത്തി. ചാര്‍ളി അമ്മയായി കാണണമെന്ന് ഞങ്ങള്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. മേയ് 9നാണ് ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാനാണ് ഞാന്‍ മൈസൂരില്‍ വന്നതെന്നും താരം പറഞ്ഞു.