
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. മകനോടൊപ്പമാണ് പിഷുവും ശബരിമല ക്ഷേത്ര സന്നിധിയിലെത്തിയത്. ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമം, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പിഷാരടി മത്സരിക്കുന്നെന്ന് അഭ്യൂഹം നിറഞ്ഞിരുന്നു. വാര്‍ത്തയില്‍ താരം തന്നെ വ്യക്തത വരുത്തിയിരുന്നു. സ്ഥാനാര്‍ഥിയാകാനില്ല, എന്നാല്‍ യുഡിഎഫിനൊപ്പം തന്നെയുണ്ടാകും എന്നാണ് താരം പങ്കുവച്ചിരുന്നത്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെല്ലാം കോണ്‍ഗ്രസ് പ്രചാരണത്തിന് വേണ്ടി പിഷാരടി സജീവമായിട്ടുണ്ടായിരുന്നു.











