ഒരുകാലത്ത് കാല്‍വിരലുകള്‍ വരെ അഭിനയിക്കുമെന്ന് സംവിധായകന്‍ പാടി പുകഴ്ത്തിയ ആ മനുഷ്യന് എന്ത് പറ്റി, രശ്മി ആര്‍ നായരുടെ പോസ്റ്റ് വൈറലാകുന്നു

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. ഏത് വേഷവും ഏത് സിറ്റുവേഷനും ഫ്‌ളെക്‌സിബിളായി അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ മോഹന്‍ലാലിനോളം കഴിവ് മറ്റൊരു താരത്തിനുമില്ലായെന്നത് തന്നെയാണ് സത്യം. പക്ഷെ, മരയ്ക്കാര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ അഭിനയത്തെ കുറ്റം പറയുകയാണ് ആരാധകര്‍. മാത്രമല്ല അഭിനയത്തിലല്ല ബിസിനസിനാണ് മോഹന്‍ലാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പോലും ആരാധകര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് വിവാദമോഡല്‍ രശ്മി ആര്‍ നായര്‍ പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത്.

Reshmi Nair Photoshoot
Reshmi Nair Photoshoot

രശ്മിയുടെ കുറിപ്പ് ഇങ്ങനെ– എനിക്കിപ്പോഴും മനസിലാകാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് പ്രിയദര്‍ശന്‍ പോലെ ഒരു സംവിധായകന്‍, പ്രിയദര്‍ശനെ പോലെ എന്ന് പറയുമ്പോള്‍ പ്രിയദര്‍ശന്റെ പത്ത് മുപ്പത് വര്‍ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌ക്കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെന്‍ സിനിമയിലെ ആര്‍ട്ട് പ്രോപ്പര്‍ട്ടി ആണ്. അങ്ങനെയുള്ള ഒരു ലെജന്‍ഡറി സംവിധായകന്‍ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴത്തണ്ട് കേട്ട് ഒക്കെ ഓകെ പറഞ്ഞത് എന്ന്. മോഹന്‍ലാല്‍ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാന്‍ഡ് നെയിം ആണ്. ബ്രാന്‍ഡ് വാല്യുവില്‍ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല. അങ്ങനെയുള്ള മോഹന്‍ലാല്‍ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്ത് തന്റെ ബ്രാന്‍ഡ് വാല്യു സ്‌പോയില്‍ യ്യൊന്‍ നോക്കിയത്. ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ അടിച്ചതില്‍ പിന്നെ മോഹന്‍ലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങള്‍ക്ക് ഒരു പരിധി ഉണ്ടല്ലോ. ഇത് മോഹന്‍ലാല്‍ ഒഴികെ എല്ലാവര്‍ക്കും മനസിലായിട്ടും ഒരുകാലത്ത് കാല്‍വിരലുകള്‍ വരെ അഭിനയിക്കും എന്ന് സംവിധായകര്‍ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്. ഒ്ന്നുകില്‍ ഇവര്‍ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ആ പാരലല്‍ ലോകത്താണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപകവൃന്ദം ആണ് ഇതിനെല്ലാം കാരണം.