
നടൻ പൃഥ്വിരാജ് പെർഫെക്റ്റ് ആണെന്ന് പറയരുതെന്ന് പറയുകയാണ് നടി ഷക്കീല.കാരണം മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി ആരുംഅത്ര പെർഫെക്റ്റ് ആകണമെന്ന് അർത്ഥമില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ഈ കാര്യത്തിൽ പൃഥിരാജ് വലിയ നിലപാടെടുത്തിട്ടില്ലെന്ന് ഷക്കീല പറയുകയാണ്. താനും നിങ്ങളും ഇക്കാര്യത്തിൽ പൃഥിരാജ് പറഞ്ഞത് തന്നെയല്ലേ പറയുക, പിന്നെ പൃഥിരാജ് എന്താണ് ചെയ്തത്. അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ കൊടുക്കണമെന്ന് പറയുന്നത്, അത് പൊതുവായി മാധ്യമങ്ങളോട്ആരും പറയുന്നതാണ്. അതിന്റെ പേരിൽ പൃഥിരാജിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല നടി പറഞ്ഞു.

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ നടൻ പൃഥിരാജ് മാത്രമാണ് ഈ വിഷയത്തിൽ വ്യക്തമായി പ്രതികരിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും പൃഥിരാജ് വ്യക്തമായി മറുപടി നൽകുകയും ചെയ്‌തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ‘അമ്മ സംഘടനയ്ക്ക് ഈ വിഷയത്തിൽ വീഴ്ച പറ്റി എന്നുമാണ് പൃഥിരാജ് മാധ്യമങ്ങളോട് പറഞ്ഞത്, നിലപാടിനെ നിരവധി പേർ അഭിനന്ദിച്ചു,

ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീലയുടെ പ്രതികരണം. ഇതിൽ പൃഥിരാജ് എന്താണ് നല്ലത് ചെയ്തത്. എല്ലാവരും രക്ഷപ്പെടാനാണ് നോക്കുക. അതിന്റെ പേരിൽ ഇവർ നല്ലവരാണ്, മോശമാണ് എന്ന് പറയാൻ പറ്റില്ല. ഇവരും അത് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് വളരെ പെർഫെക്ട് ആണെന്ന് പറയരുത്. ഒരുപാട് പേരെ പറ്റി ഒരുപാട് കാര്യങ്ങൾ തനിക്കറിയാം. ഈ വിഷയത്തിൽ അല്ല പൊതുവായാണ് താൻ പറയുന്നത്. കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് തനിക്കറിയാം. അതുകൊണ്ട് ഒരു പ്രസ്താവന നടത്തിയെന്ന് കരുതി ഇവരെല്ലാം വലിയ ആളാണെന്ന് പറയുന്നത് തനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്നും ഷക്കീല തുറന്നടിക്കുന്നു.











