എനിക്ക് ആ പഴയ ശോഭനയെ കാണാനിഷ്ട്ടമല്ല! ‘മണിച്ചിത്രത്താഴിലെ’ ആ വേഷം കുറച്ചുംകൂടി നന്നാക്കാമെന്ന് തോന്നിയിരുന്നു; ശോഭന

അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് നടി ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷം നടിക്ക് പത്മഭൂഷനും ലഭിച്ചിരുന്നു. ഇപ്പോൾ തന്നെകുറിച്ചും, സിനിമ മണിച്ചിത്രത്താഴിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. തനിക്ക് ആ പഴയ ശോഭനയെ ടി.വിയിൽ കണ്ടാലും ഇഷ്ടം തോന്നാറില്ല, കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. ‘മണിച്ചിത്രത്താഴ്‘ കാണുമ്പോൾ പോലും എനിക്കതു തോന്നാറുണ്ട്.

പതിമൂന്ന് വയസും പത്തു മാസവുമുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. ജീവിതത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിലേ തിരക്കിലായി. പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ബാലചന്ദർ, ഫാസിൽ എന്നിങ്ങനെയുള്ള വലിയ ആളുകളോട് സംസാരിക്കാനും ഒപ്പം വർക്ക് ചെയ്യാനും കഴിഞ്ഞു. ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്.എന്നാൽ ഈ ചിത്രത്തിലെ തന്റെ വേഷം ഒന്നും കൂടി നന്നാക്കാമായിരുന്നു പലപ്പോഴും തോന്നിയിരുന്നു ശോഭന പറയുന്നു, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്,. ഈ ചിത്രത്തിൽ അസാധാരണ അഭിനയം ആയിരുന്നു ശോഭന കാഴ്ച്ച വെച്ചത്.