
മലയാള സിനിമയുടെ ഒരു കാരണവർ എന്ന് പറയാവുന്ന നടൻ ആയിരുന്നു തിലകൻ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ഷോബി തിലകൻ തന്റെ അച്ഛൻ തിലകൻ നടി മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, തിലകനും, മഞ്ജുവും മത്സരിച്ചു അഭിനയിച്ച ഒരു ചിത്രമായിരുന്നു ‘കണ്ണെഴുതി പൊട്ടും തൊട്ട്’, ഈ ചിത്രത്തിൽ നടി മഞ്ജുവിന്റെ അസാദ്യ പെർഫോമൻസ് ആണെന്ന് തന്റെ അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകൻ.
ഈ ചിത്രത്തിൽ ഭദ്ര ആയി മഞ്ജുവും, നടേശൻ മുതലാളിയായി തിലകനും ഗംഭീര കാഴ്ച്ച വെച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. അച്ഛൻ തന്നോട് പറഞ്ഞു മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന്, ശരിയാണ് അത് ആ ചിത്രം കാണുമ്പൊൾ എല്ലാവർക്കും മനസിലാകും, ശരിക്കും അച്ഛനും, മഞ്ജുവും മത്സരിച്ച അഭിനയിച്ച ചിത്രമായിരുന്നു അത് ഷോബി തിലകൻ പറയുന്നു.

അതുപോലെ ഈ ചിത്രത്തിൽ അച്ഛൻ നെർവസായെന്നും ഷോബി തിലകൻ പറയുന്നു. അഭിനയിക്കുമ്പോൾ മഞ്ജുവിന്റെ കൂടെ നിന്ന് താഴേക്ക് പോകാൻ പാടില്ലല്ലോ.കാരണം ആ സിനിമയിൽ മഞ്ജുവിന്റെ അഭിനയം അത്രക്ക് മനോഹരമായിരുന്നു ഷോബി തിലകൻ പറയുന്നു.
![]()











