
തമിഴ് താരം സിലംബരശന്‍ ടിആര്‍ (എസ്ടിആര്‍) അല്ലെങ്കില്‍ ആരാധകരുടെ സ്വന്തം ചിമ്പു അമേരിക്കയിലേക്ക് പറന്നു, അവിടെ തന്റെ പിതാവും തമിഴ് നടനും രാഷ്ട്രീയക്കാരനുമായ ടി രാജേന്ദര്‍ ചികിത്സയ്ക്കായി പോയതായാണ് റിപ്പോര്‍ട്ട്. പിതാവ് സുഖം പ്രാപിക്കുന്നതുവരെ യുഎസിലേക്ക് മാറാനാണ് ചിമ്പുവിന്റെ തീരുമാനം. അടുത്തിടെ അച്ഛന്‍ രാജേന്ദറിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, അദ്ദേഹത്തിന് മികച്ച വൈദ്യ പരിചരണം നിര്‍ദ്ദേശിച്ചിരിക്കുന്നതായും താരം വെളിപ്പെടുത്തിയിരുന്നു.

തന്റെ പിതാവിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും കഴിഞ്ഞയാഴ്ച ചിമ്പു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. പരിശോധനയില്‍ രാജേന്ദറിന് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച യുഎസിലേക്ക് കൊണ്ടുപോകുന്ന രാജേന്ദറിനെ പൂര്‍ണ്ണമായി സുഖം പ്രാപിച്ചതിന് ശേഷം മാത്രമേ ചെന്നൈയിലേക്ക് കൊണ്ടുവരികയുള്ളു. തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ചിമ്പുവിന്റ പിതാവ് രാജേന്ദര്‍. രാജേന്ദറിന് മെയ് 7 ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

‘കാതല്‍ അഴിവതില്ലൈ’, ‘വീരസ്വാമി’, ‘സൊന്നാല്‍ താന്‍ കാതല’ തുടങ്ങിയ വിജയ ചിത്രങ്ങളില്‍ അഭിനയിക്കുകയും എണ്‍പതുകളില്‍ ‘ഒരേ തരൈ രാഗം’, ‘റെയില്‍ പയനങ്ങള്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രാജേന്ദര്‍.











