പതുക്കെ ഫോൺ വിളികൾ കൂടി വന്നപ്പോൾ അതിനെ ഞാൻ വിലക്കി!

sindhu about meera
sindhu about meera

മീര ജാസ്മിനുമായുള്ള സൗഹൃദം തന്റെയും ലോഹിതദാസിന്റെയും കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു എന്ന് തുറന്നു പറയുകയാണ് ലോഹിത ദാസിന്റെ ഭാര്യ സിന്ധു. സിനിമയിൽ ഗോസ്സിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. എന്നാൽ അതിന്റെ പേരിൽ മീരയുടെയും ലോഹിയുടെയും സൗഹൃദത്തെ എനിക്ക് വിലക്കേണ്ടി വന്നിട്ടുണ്ട് എന്നാണു സിന്ധു പറഞ്ഞത്. സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെ, പക്വത ഇല്ലാത്ത പ്രായത്തിൽ ആയിരുന്നു മീര ജാസ്മിൻ സിനിമയിലേക്ക് എത്തിയത്. പക്വത ഇല്ലാത്ത ഒരു പെൺകുട്ടിയുടെ കയ്യിലേക് ധാരാളം പണം വന്നു ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പം എന്താണെന്ന് എല്ലാവര്ക്കും അറിയാം. മീര ആകട്ടെ ഈ പണമൊന്നും അവളുടെ മാതാപിതാക്കൾക്ക് നല്കുമായിരുന്നില്ല. വരുമാനം അളവിൽ കൂടുതൽ ആയപ്പോൾ വീട്ടുകാരും പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. മാതാപിതാക്കൾക്ക് വരുമാനത്തിന്റെ ഒരു പങ്കും കൊടുക്കുന്നില്ല എന്ന് പറഞ്ഞു അവരും സംസാരിക്കാൻ തുടങ്ങി.

Meera Jasmine
Meera Jasmine

അങ്ങനെ ഇടയ്ക് ഒക്കെ എന്തെങ്കിലും ഉപദേശം തേടാൻ മീര ലോഹിയെ വിളിക്കുമായിരുന്നു. പതുക്കെ പതുക്കെ വിളിയുടെ എണ്ണവും സംസാരിക്കുന്നതിന്റെ സമയവും കൂടി വന്നു. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ സിനിമ ക്കാരുടെ ഇടയിൽ പ്രചരിക്കാനും തുടങ്ങി.  അങ്ങനെ ഇരുവരുടെയും സംസാരത്തെ ഞാൻ തന്നെ വിലക്കിയിട്ടുണ്ടെന്നും ലോഹിയുടെ ഭാര്യ സിന്ധു പറഞ്ഞു. സത്യൻ അന്തിക്കാട് മീരയെ നായികയാക്കി തുടർച്ചയായി നാലോളം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും മീരയുടെയും സത്യൻ അന്തിക്കാടിന്റെയും പേരിൽ ഒരു തരത്തിൽ ഉള്ള കഥകളും പ്രചരിച്ചിരുന്നില്ല എന്നും സിന്ധു പറഞ്ഞു.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല.