പുഷ്പ രാജിന്റെ പുതിയ പജേറോയുടെ വിശേഷങ്ങൾ

പുഷ്‍പ-2 എന്ന ചിത്രം വമ്പൻ കലക്ഷൻ നേടി മുന്നേറുകയാണ്. ഈ സിനിമയിൽ, അല്ലു അർജുൻ ഉപയോഗിക്കുന്ന ചുവന്ന എസ്‍യുിവയും താരമായി മാറിയിരിക്കുകയാണ്. ‘മിത്സുബിഷി പജേറോ സ്‌പോർട്’ ആണ് പുഷ്‍പയുടെ ഈ കാർ. ഒരുകാലത്ത് ഇന്ത്യയിലെ ജനപ്രിയ എസ്‍യുിവ ആയിരുന്നു ജാപ്പനീസ് വാഹന ബ്രാൻഡായ മിത്‍സുബിഷിയുടെ പജേറോ. ഇതാ ചില പജേറോ വിശേഷങ്ങൾ അറിയാം.

ശക്തമായ ഓൺറോഡ് സാന്നിധ്യമാണ് പജീറോ കാറിനെ ആളുകൾ ഓർക്കുന്നത്. ഇത് മികച്ച ഉയർന്ന സീറ്റ് ഡ്രൈവിംഗ് അനുഭവം നൽകുന്നു. 2.4 ലിറ്റർ 4 സിലിണ്ടർ എഞ്ചിനിലാണ് പജീറോ സ്‌പോർട് എത്തുന്നത്. ഇത് പരമാവധി 178 bhp കരുത്തും 430 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഈ കാർ ഏറെ ഇഷ്ടമായിരുന്നു. 70 ലിറ്ററിൻ്റെ വലിയ ഇന്ധനടാങ്കായിരുന്നു ഇതിന് പ്രധാന കാരണം. വളരെ വിശാലമായ ഒരു കാറാണിത്. 7-സീറ്റർ, 5-സീറ്റർ ഓപ്ഷനുകളിലാണ് പജീറോ വന്നിരുന്നത്. 4.6 മീറ്റർ നീളവും 1.8 മീറ്റർ വീതിയും തുല്യ ഉയരവുമുള്ള എസ്‌യുവി സുഖയാത്ര നൽകിയിരുന്നു.

പജീറോ സ്‌പോർട്, റോഡ് ഹോൾഡിംഗിനും പ്രകടനത്തിനും പേരുകേട്ട ഒരു ഉയർന്ന മോഡലാണ്. 178 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4-ലിറ്റർ, 4-സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഉയർന്ന സീറ്റിംഗ് പൊസിഷനും പരുക്കൻ ബിൽഡ് ക്വാളിറ്റിയും ഓഫ് റോഡ് ശേഷിയും കാറിനെ സാഹസിക ഡ്രൈവർമാർക്കിടയിൽ പ്രിയങ്കരമാക്കുന്നു. ഈ കാർ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും, ഒരു കാലത്ത് ഇത് ഒരു ജനപ്രിയ തിരഞ്ഞെടുപ്പായിരുന്നു. ഏകദേശം 34 ലക്ഷം രൂപയായിരുന്നു അന്ന് ഇന്ത്യയിൽ ഈ എസ്‍യുനവിയുടെ ഓൺറോഡ് വില.

2020 ജനുവരി വരെ മിത്സുബിഷി പജേറോ സ്‌പോർട്ട് ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നു. പിന്നാലെ വാഹനം വിപണി വിട്ടു. 2024 മാർച്ചിൽ മിത്സുബിഷി പുതിയ പജേറോ സ്‌പോർട്ടിനെ തായ്‌ലൻഡിൽ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് ലഭിച്ച ഈ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഭാഗമായി എസ്‌യുവിക്ക് സമഗ്രമായ നവീകരണങ്ങൾ ലഭിക്കുന്നു. ആഗോളതലത്തിൽ ഒമ്പത് വർഷം മുമ്പ് അവതരിപ്പിച്ചതിന് ശേഷം 2024 മിത്സുബിഷി പജേറോ സ്‌പോർട്ട് മോഡലിന് ലഭിക്കുന്ന രണ്ടാം മുഖംമിനുക്കൽ ആണിത്.