ജഗദീഷിനോട് നിങ്ങൾ പത്തനാപുരത്തെ പൊട്ടിയല്ലോ എന്ന് ശ്രീകണ്ഠൻ നായർ! ഹൃദയ ഭേദകം എന്ന് ജഗദീഷ് 

ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയിരുന്ന ജഗദീഷിനോട് നിങ്ങൾ പത്തനാപുരത്ത് പൊട്ടിയല്ലോ എന്നായിരുന്നു  പരിപാടിയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ചോദിച്ചത്, അത് കേട്ടതും ജ​ഗദീഷ് ചിരിക്കാൻ തുടങ്ങി. അത് തനിക്ക് ഹൃദയഭേ​ദകമായി തോന്നി. പരാജയപ്പെട്ടു എന്ന വാക്കെങ്കിലും ഉപയോ​ഗിക്കാമായിരുന്നു എന്നും ജ​ഗദീഷ് പറയുന്നു. തിരഞ്ഞെടുപ്പിൽ പങ്കെടുത്തതാണ് ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം നടൻ പറഞ്ഞു.

തന്റെ വീട്ടുകാർ പറഞ്ഞിരുന്നു താൻ മത്സരിക്കണ്ടഎന്ന്, സിനിമയിൽ തന്റെ സഹപ്രവർത്തകൻ കൂടിയായ കെ.ബി ​ഗണേഷ് കുമാർ ആണ് തന്നെ  പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റേത് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് . മാത്രമല്ല അദ്ദേഹം ആ നാട്ടുകാരനു൦,അതേസമയം പത്തനാപുരത്ത് 3 സിനിമാ താരങ്ങളാണ് അന്ന്‌ നേർക്കുനേർ മത്സരിച്ചത്. ബിജെപിക്കു വേണ്ടി നടൻ ഭീമൻ രഘുവും ഇവർക്കൊപ്പം മത്സരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് തിരക്കിനിടെ ഒരിക്കൽ  താനും ​ഗണേഷ് കുമാറും സംസാരിച്ചിട്ടുണ്ട് . പത്രക്കാർക്ക് ഇന്റർവ്യൂ കൊടുക്കുമ്പോൾ ​ഗണേഷ് തനിക്കെതിരെ നടന്നു വന്നിരുന്നു. അപ്പോൾ ​ഗണേഷ് കുമാർ പറഞ്ഞു ഈ മീഡിയക്ക് ഒന്നും വലിയ ഇന്റർവ്യൂ കൊടുത്തിട്ടൊന്നും കാര്യമൊന്നുമില്ല. അത് അനുഭവത്തിൽ നിന്ന് പഠിച്ചോളും . ആദ്യം ജനങ്ങളെ സേവിക്കണം. അല്ലാതെ ഇൻ്റർവ്യൂ ഒന്നും കൊടുത്തിട്ട് കാര്യമില്ല എന്ന് ​ഗണേഷ് കുമാർ അന്ന് തന്നോട് പറഞ്ഞു ജഗദീഷ് പറയുന്നു. എന്തായാലും ഇനി ഒരിക്കൽ കൂടി രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെ തീർത്തും . ഈ പറയുന്നത് റെക്കോർഡ് ചെയ്തോളൂ എന്നും ജഗദീഷ് പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്. പരാജിതൻ ആയെങ്കിലും എല്ലാവരോടും തനിക്ക് സ്നേഹം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.