ഞാൻ ഒരു ചാനലിൽ അദ്ദേഹത്തിന്റെ ആ കാര്യം പറഞ്ഞു! ശേഷം ഇന്നസെൻ്റ എന്നെ വിളിച്ചു ചൂടായി, ഞാനിനി തൂങ്ങിച്ചാകണോ അതോ വിഷം കഴിച്ചു ചാകണോന്ന്,ശ്രീനിവാസൻ

മലയാളത്തിലെ മൺമറഞ്ഞുപോയ നടൻ ഇന്നസെന്റിന് കുറിച്ച് പറയുകയാണ് നടനും, തിരക്കഥകൃത്തുമായ ശ്രീനിവാസൻ. ഒരു ചാനലിൽ താനന്ന് ജീവിതാനുഭവങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു , അതിൽ ഇന്നസെൻ്റിനെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനു ശേഷം, ഇന്നസെൻ്റ എന്നെ വിളിച്ചു ചൂടായി. ‘എന്തൊരു പണിയാടാ നീ എനിക്കു തന്നത്. ഞാനിനി തൂങ്ങിച്ചാകണോ അതോ വിഷം കഴിച്ചു ചാകണോ’ എന്ന്. ഞാൻ ചോദിച്ചു എന്താണ് പ്രശ്നംമെന്ന്.ആലീസിന്റെയും അവളുടെ വീട്ടുകാരുടെയും മുഖത്ത് ഞാനിനി എങ്ങനെ നോക്കും’ ഇന്നസെന്റ് പറഞ്ഞു.

എനിക്കൊന്നും മനസിലായില്ല. ‘എന്താണ് നിങ്ങളുടെ പ്രശ്നം’ ഞാൻ സ്വരം ലേശം കടുപ്പിച്ചു. അപ്പോഴാണ് പുള്ളി സംഭവം പറയുന്നത്. ഒരു ചാനലിൽ ഞാനന്ന് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി ചെയ്യുന്നുഅതിൽ ഒരു എപ്പിസോഡ് ഇന്നസെ്റിനെക്കുറിച്ചായിരുന്നു. സിനിമയിൽ അഭിനയിക്കാൻ മദിരാശിയിലെത്തിയ ഇന്നസെന്റ് വേറെ മാർഗങ്ങളൊന്നുമില്ലാതെ ജൂനിയർ ആർട്ടിസ്‌റ്റായി അഭിനയിച്ച കാര്യം ഞാൻ പറഞ്ഞിരുന്നു. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അന്ന് ജൂനിയർ ആർട്ടിസ്റ്റു‌കൾ മിക്കവാറും കുന്തം പിടിച്ചുകൊണ്ടു നിൽക്കുന്ന സീനുകളിലാണ് അഭിനയിക്കേണ്ടത്. പത്തുരൂപയാണ് ഒരു ദിവസത്തെ കൂലി. ചിലപ്പോൾ ആ കുന്തവും കിട്ടും, ഇന്നസെന്റ്റ് ഈ പണിക്കു പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തകർന്നുവീണത് മറ്റൊരു സാമ്രാജ്യമായിരുന്നു. ദാവൺഗരിയിൽ തീപ്പെട്ടി കമ്പനിയും മദ്രാസിൽ സിനിമാക്കമ്പനിയുമൊക്കെയുണ്ടെന്നു പറഞ്ഞാണ് ഇന്നസെന്റ് ആലീസിനെ കല്യാണം ആലോചിച്ചത്. ആ സാമ്രാജ്യമാണു തകർന്നു വീണിരിക്കുന്നത്, അതാണ് അദ്ദേഹത്തിന് ചൊടിപ്പിച്ചത്, ശ്രീനിവാസൻ പറഞ്ഞു.