ആ കണ്ണാടിക്കപ്പുറം ഐസൊലേഷനില്‍ കഴിയുന്നത് എന്റെ മകനാണ്, സുഹാസിനി

ആ കണ്ണാടിക്കപ്പുറം ഐസൊലേഷനില്‍ കഴിയുന്നത് എന്റെ മകനാണ്, സുഹാസിനി

നടി സുഹാസിനിയുടേയും സംവിധായകന്‍ മണിരത്നത്തിന്റേയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച്‌ 18ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും, എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഞങ്ങളുടെ മകന്‍ നന്ദന്‍ 18 ന് രാവിലെ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാന്‍ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാന്‍ അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെ കാണുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു.
അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഞങ്ങള്‍ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച്‌ വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓര്‍ക്കുക, പക്ഷേ അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്,” മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.
suhasini son