സല്ലാപം രണ്ടാം ഭാഗം നടക്കാതെ പോയതിനു കാരണം ഇത്, തുറന്നു പറഞ്ഞു സംവിധായകൻ!

Sundardas about Sallapam movie
Sundardas about Sallapam movie

മലയാള സിനിമയിക്ക് മികച്ച ഒരു നായികയെ സമ്മാനിച്ച ചിത്രം ആയിരുന്നു സല്ലാപം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകർക്ക് ഇന്നും മനഃപാഠമാണ്. ലോഹിതദാസ് എഴുതി സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ്, മനോജ് കെ ജയൻ, മഞ്ജു വാര്യർ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രം മികച്ച വിജയം ആയിരുന്നു കൈവരിച്ചത്. ബോസ്‌ഓഫീസിലും മിന്നും പ്രകടനം തന്നെയാണ് ചിത്രം കാഴ്ചവെച്ചത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടും അത് നടക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആയ സുന്ദർ ദാസ്.

Manju and Dileep
Manju and Dileep

സുന്ദർദാസ് നേരുത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. സല്ലാപത്തിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് ഏറെ താൽപ്പര്യം ഉണ്ടായിരുന്നത് ദിലീപിനായിരുന്നു. ഇതിനെപറ്റി ലോഹിയേട്ടനോടും സൂചിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ മഞ്ജു എത്തുക നായികയായിട്ടായിരിക്കില്ല എന്നും പകരം നിർമ്മാതാവ് ആയിട്ടായിരിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു. dileep with manju warrier
ഒരുദിവസം ദിലീപ് എന്നെ വിളിച്ചിരുന്നു. എന്നിട്ട് ലോഹിയേട്ടൻ നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ഞാൻ ഉടനെ ലോഹിയെ വിളിച്ചു തിരക്കിയപ്പോൾ ചെയ്യാമെന്നും മറുപടി  പറഞ്ഞു. ഞാൻ ദിലീപിനെ വിളിച്ചു ലോഹി സമ്മതിച്ച കാര്യം പറഞ്ഞു. അപ്പോൾ നമുക്ക് സല്ലാപത്തിന്റെ രണ്ടാം ഭാഗം എടുത്തുകൂടെ എന്ന് ദിലീപ് എന്നോട് ചോദിച്ചത്. ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി. ആ കാര്യം ഞാൻ ലോഹിയുമായി സംസാരിച്ചപ്പോൾ അതിന്റെ രണ്ടാം ഭാഗം ഒന്നും ഇനി സംഭവിക്കാൻ പോകുന്നില്ലടോ എന്നായിരുന്നു ലോഹി മറുപടി തന്നത്.
ഞാൻ കുറച്ച് പൊട്ടും പൊടിയും വെച്ച് ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി.പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ, ഒരു കഥ ആലോചിച്ചിട്ടുണ്ട്, മഞ്ജു അഭിനയിക്കുമോ എന്ന് ലോഹി എന്നോട് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ ‘അത് നടക്കില്ലെന്നായിരുന്നു’ ദിലീപ് മറുപടി പറഞ്ഞത്. അഭിനയിച്ചില്ലെങ്കിലും മഞ്ജു ചിത്രം പ്രൊഡ്യൂസ് ചെയ്യും എന്നും ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ്  തുകയും തന്നിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ആ ചിത്രം നടക്കാതെ പോയി.