ആ സമയത്ത് ഞാനും പൃഥ്വിയും തമ്മിൽ നല്ല വഴക്കായിരുന്നു !! തുറന്നു പറഞ്ഞു സുപ്രിയ

supriya-with-priwthiraj

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സുപ്രിയയും  പൃഥ്വിരാജും. പൃഥ്വിയുടെ ഒപ്പം നിന്ന് പൃഥ്വിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയാണ് സുപ്രിയ. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്, മാധ്യമ പ്രവർത്തക ആയിരുന്നു സുപ്രിയ വിവാഹ ശേഷം തൻറെ ജോലി ഉപേക്ഷിക്കുകയായിരുന്നു. കരിയറും കുടുംബവും തമ്മില്‍ കൃത്യമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നതില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറക്കുകയാണ് സുപ്രിയ.വിവാഹ ശേഷം സുപ്രിയ മുംബൈയിലേക്ക് മടങ്ങി, ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി പൃഥ്വിയും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമ കഴിഞ്ഞതോടെ പൃഥ്വി വീണ്ടും മലയാളത്തില്‍ സജീവമായി. ഇതോടെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബെെയിലും.

prithwiraj with supriya

എല്ലാ വെള്ളിയാഴ്ചയും താന്‍ കേരളത്തില്‍ വരും, തിങ്കളാഴ്ച രാവിലെ മുംബെെയിലേക്ക് പോകുമായിരുന്നുവെന്നും സുപ്രിയ പറയുന്നു. രണ്ട് മൂന്ന് മാസം ഇതേരീതിയിലായിരുന്നുവെന്നും തനിക്കിത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആണ് ഈ കാര്യം  പറഞ്ഞു ഞാൻ പൃഥ്വിയുമായി വഴക്കടിച്ചു. ഞൻ ലീവ് എടുത്ത് ഇങ്ങോട്ടേക്ക് വരും പൃഥ്വിക്ക് ഒന്ന് അങ്ങോട്ട് വന്നൂടെ എന്ന് ഞൻചോദിക്കും അപ്പോൾ പൃഥ്വി പറയുന്നത് ഹീറോ ലീവ് എടുത്താൽ നിർമ്മാതാവിന് അത് നഷ്ടമാണ് എന്നാണ്.

ഇപ്പോള്‍ എനിക്ക് അത് മനസിലായി”  എന്ന് സുപ്രിയ പറയുന്നു. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം വന്നപ്പോള്‍ താന്‍ കുടുംബം തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സുപ്രിയ പറയുന്നു. പൃഥ്വിരാജ് നായകനായ 9, ഡ്രെെവിങ് ലെെസന്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മതാവാണ് സുപ്രിയ.

prithwiraj with supriya menon

കേരളത്തിലേക്ക് മാറിയപ്പോള്‍ ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്ന് സുപ്രിയ പറയുന്നു . മുംബെെ മിസ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചി പഴയ കൊച്ചിയല്ല. തനിക്കിവിടെ കുറേ സുഹൃത്തുക്കളുണ്ട്. പൃഥ്വിയ്ക്കും ഇവിടെയാണിഷ്ടെന്നും സുപ്രിയ പറഞ്ഞു.