
കുറച്ചൊക്കെ നാണം കുണുങ്ങിയായ നടൻ സൂര്യയും ജ്യോതികയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സിനിമാ
സെറ്റില്‍ സൂര്യ വളരെ സയലന്റ് ആയിരിക്കും, അധികം സംസാരിക്കുകയൊന്നുമില്ല. അങ്ങനെ മിണ്ടാതെ ഒരു സൈഡില്‍ ഇരുന്ന സൂര്യയോട് ഇങ്ങനെ ഇരിക്കല്ലേ സൂര്യ, പോയി സംസാരിക്കൂ, നോക്കൂ അവിടെ ജ്യോതികയുണ്ട്, ജ്യോതികയോട് പോയി സംസാരിക്ക് എന്ന് നടി രാധിക പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നത്രെ.
വെറുതേ ഇരുന്ന സൂര്യയെ ജ്യോതികയുമായി ചേര്‍ത്തുവച്ച അയോഗ്യപ്പയല്‍ രാധികയാണെന്ന് സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാര്‍ രസകരമായി പറയുന്നത്. പക്ഷെ തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്‌നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ തങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ട് മടക്കി എന്നും ശിവകുമാര്‍ പറയുന്നു.











