
നടി തമന്ന ഭാട്ടിയയുടെ വടിവൊത്ത ശരീരത്തെ കുറിച്ച് പല ട്രോളുകളും വരാറുണ്ട്. എങ്ങനെ ഇത്ര പെട്ടന്ന് മെലിഞ്ഞു, അതിന് വേണ്ടി രഹസ്യമായി ശസ്ത്രക്രിയകള്‍ വല്ലതും ചെയ്തോ എന്നൊക്കെയുള്ള തരത്തിലാണ് കമന്റുകള്‍.
ഇപ്പോഴിതാ തന്റെ ശരീരത്തെ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമന്ന. ബോളിവുഡ് സിനിമ ലോകം തന്നെ കണ്ടു തുടങ്ങിയത് ഇപ്പോഴാണ്. എന്നാല്‍ ഇതിന് മുന്‍പ് താൻ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. തന്റെ ശരീരം പണ്ടു മുതലേ എങ്ങനെയായിരുന്നു എന്ന് അവിടെയുള്ള ആരാധകര്‍ക്ക് അറിയാം.
പതിനഞ്ചാം വയസ്സിലാണ് താന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. അന്ന് ഇന്നത്തെ പോലെ ഫില്‍ട്ടറോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെയില്ല. താന്‍ എങ്ങനെയായിരുന്നോ, അങ്ങനെ തന്നെയാണ് തന്നെ കണ്ടതും ഇഷ്ടപ്പെട്ടതും എല്ലാം. തന്റെ വളര്‍ച്ച പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. തന്റെ ഓരോ പ്രായത്തിലും തനിക്കെന്തൊക്കെ മാറ്റം വന്നു എന്നതും പ്രേക്ഷകര്‍ക്ക് അറിയാം. ഇതൊക്കെയും സ്വാഭാവികമായ ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടത്തിലുള്ള മാറ്റങ്ങള്‍ മാത്രമാണ്. തനിക്ക് എന്നും ഒരു സ്ലെന്റര്‍ ബോഡി ടൈപ് ആണ്. അതിന് വേണ്ടി ഒരു ഷോര്‍ട്ട് കട്ടും താന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് തമന്ന പറയുന്നത്.











