‘ജടായു–രാവണ’ യുദ്ധത്തിനു മാത്രം വേണ്ടി വന്നത് ആറര വർഷം; വിസ്മയങ്ങളുടെ ഘോഷയാത്രയായി 4000 കോടി ബജറ്റില്‍ ഒരുങ്ങിയ ‘രാമായണ’!

‘ജടായു–രാവണ’ യുദ്ധത്തിനു മാത്രം വേണ്ടി വന്നത് ആറര വർഷം; വിസ്മയങ്ങളുടെ ഘോഷയാത്രയായി 4000 കോടി ബജറ്റില്‍ ഒരുങ്ങിയ ‘രാമായണ’!

ബോളിവുഡിൽ നിന്നും മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ വലിയ ചർച്ചയായി മാറിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ നിർമാണത്തിനു പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാലായിരം കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ദൃശ്യവിസ്മയത്തിന്റെ ചിത്രീകരണത്തിനും വിഷ്വൽ എഫക്ട്സുകൾക്കും പിന്നിൽ കഠിനമായ അധ്വാനമാണ് അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. 9 വർഷം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ചിത്രത്തിലെ ഓരോ രംഗങ്ങളും തികഞ്ഞ പെർഫെക്ഷനോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ‘ജടായു–രാവണ’ യുദ്ധരംഗത്തിന്റെ വിഎഫ്എക്സ് ജോലികൾ തീർക്കാൻ മാത്രം ആറര വർഷത്തോളമാണ് അണിയറപ്രവർത്തകർ എടുത്തത്. അതുപോലെതന്നെ സിനിമയിലെ പുഷ്പക വിമാനത്തിന്റെ രൂപകൽപ്പനയ്ക്കും സിജി വർക്കുകൾക്കുമായി രണ്ട് വർഷത്തോളം വേണ്ടിവന്നു. എ.ആർ. റഹ്മാനും പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റാണ്. രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവരുടെ പ്രകടനവും സിനിമയുടെ ഗ്രാഫിക്സ് മികവും ഇന്ത്യൻ സിനിമയുടെ നിലവാരത്തെ ലോകോത്തര തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.