ഡിവോഴ്‌സ് ചെയുന്ന ഏകബന്ധം ഭാര്യ-ഭർത്താവ് ബന്ധം! മറ്റു ബന്ധങ്ങൾ വിച്ഛേദിക്കാൻ കഴിയാത്തത്, മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ വിവാഹജീവിതത്തെ കുറിച്ചും, ബന്ധങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയിൽ വൈറലാകുന്നത്. ബ്ലെസി സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്, പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും ,പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധവും ദാമ്പത്യമാണ്, മമ്മൂട്ടി പറയുന്നു.

ഒരു ബന്ധവുമില്ലാത്ത പുരുഷനും, സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ് മറ്റ് ഒരുപാട് ബന്ധങ്ങളുണ്ടാകുന്നത്. ഡിവോഴ്‌സ് ചെയ്യാവുന്ന ഏക ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളതാണ്. മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല,അതിപ്പോൾ അച്ഛനും മകനുമാകട്ടെ, അമ്മാവനും മരുമകനുമാകട്ടെ ഇതൊന്നും ഡിവോഴ്‌സ് ചെയ്യാനാകില്ലല്ലോ. എന്നാൽ ഈ ബന്ധങ്ങളെല്ലാം ഉണ്ടാകുന്നത് വിച്ഛേദിക്കാനാകുന്ന ഒരു ബന്ധത്തിൽ നിന്നാണ്, മമ്മൂട്ടി പറയുന്നു.

അതുകൊണ്ട് ഈ ഭാര്യയും ഭർത്താവും ബന്ധവും തമ്മിലുള്ള ബന്ധമല്ലേ ഏറ്റവും നല്ല ബന്ധം, അതിനാണ് ഏറ്റവും ഉറപ്പ് വേണ്ടത്. കാരണം അത് പിരിക്കാൻ കഴിയരുത്. മറ്റേതൊരു ബന്ധവും എന്തായാലും പിരിക്കാൻ കഴിയില്ലല്ലോ മമ്മൂട്ടി പറയുന്നു, കുടുംബ ജീവിതത്തിന് വളരെ പ്രധാന്യം കൊടുക്കുന്ന നടനാണ് മമ്മൂട്ടി,