സിനിമയ്ക്ക് ഉള്ളിലെ സിനിമാ കഥ പറഞ്ഞ നടികര്‍ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്; ടൊവിനോ ചിത്രത്തിന് നിരാശ

ഏറെ പ്രതീക്ഷയോടെ തീയറ്ററിലെത്തിയ ടൊവിനോ ചിത്രം നടികര്‍ തീയറ്ററില്‍ കിതയ്ക്കുന്നു. സിനിമയ്ക്ക് ഉള്ളിലെ സിനിമാ കഥ പറഞ്ഞ ചിത്രത്തിന്‍റെ ട്രെയിലര്‍ അടക്കം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ചിത്രത്തിന് ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാൻ സാധിക്കുന്നില്ല. മെയ് മൂന്നിനാണ് നടികര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരാഴ്ചത്തെ കണക്ക് നോക്കുമ്പോൾ . ഇന്ത്യയിൽ ഉടനീളം ഇതുവരെ നടികർ നേടിയത് 4.96 കോടി രൂപയാണെന്നാണ് കണക്കുകൾ.

റിലീസ് ചെയ്ത് ഏഴാം ദിവസമായ മെയ് 9ന് ഇന്ത്യയിൽ നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചത്. ആ​ഗോള തലത്തിൽ മൊത്തം അഞ്ച് കോടിയിൽ താഴെ മാത്രമാണ് നടികര്‍ നേടിയത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.