എന്റെ ഇഷ്ട്ടനടൻ ആരെന്നു ചോദിച്ചാൽ ആദ്യം മനസിൽ ഓടിവരുന്നത് മമ്മൂട്ടിയും, മോഹൻലാലും! എങ്കിലും എനിക്കൊരു പ്രിയപ്പെട്ട നടനുണ്ട്, ഉർവശി

മലയാള സിനിമയിലെ രണ്ട് വിസ്‌മയ നടന്മാരാണ് മമ്മൂട്ടിയും, മോഹൻലാലും, എന്നാൽ ഇവരെ ഒഴിവാക്കിയുള്ള ചരിത്രംനമ്മളുടെ മലയാള സിനിമയ്ക്കില്ലല്ലോ ഉർവശി പറയുന്നു.

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ഉർവശി ഇപ്പോൾ തന്റെ ഇഷ്ട നടനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഇഷ്ടനടനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിയും, മോഹൻലാലും ആദ്യം മനസ്സിൽ വരുന്നത്, എന്നാൽ, തന്റെ ഇഷ്ടനടൻ മറ്റൊരാളാണെന്നും ഉർവശി പറഞ്ഞു. മലയാള സിനിമയിലെ രണ്ട് വിസ്‌മയ നടന്മാരാണ് മമ്മൂട്ടിയും, മോഹൻലാലും, എന്നാൽ ഇവരെ ഒഴിവാക്കിയുള്ള ചരിത്രംനമ്മളുടെ മലയാള സിനിമയ്ക്കില്ലല്ലോ ഉർവശി പറയുന്നു.

ഇഷ്ട നായകനെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഒരുപാട് പേരുണ്ടെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് ആദ്യമായി മനസിലേക്ക് വരുന്നത് കാരണം അവരില്ലാതെ ഒരു മലയാള സിനിമ ഉണ്ടാകുമോ? ഉർവശി പറഞ്ഞു. രണ്ടുപേരും മലയാള സിനിമയുടെ ചരിത്രത്തിൽ അതിർത്തികൾ തിരിച്ചിട്ടുള്ളവരാണ്, ഇവരെ താരതമ്യം ചെയ്യാൻ കഴിയത്തില്ല , രണ്ട് ശക്തികളാണ് അവർ ഉർവശി പറയുന്നു എന്നാൽ തനിക്ക് പ്രിയപ്പെട്ട ഒരു നടനുണ്ട്, തന്റെ ഇഷ്ടനടൻ ഭരത് ഗോപിയാണ്.

അദ്ദേഹത്തിന്റെ അഭിനയത്തിലെ സാധാരണത്വവും ,ആഴവും തന്നെ ഒരുപാട്  ആകർഷിച്ചതായിട്ടുണ്ട്  നടി പറയുന്നു. ഭരത് ഗോപിയുടെ അഭിനയത്തിലെ സൂക്ഷ്മതയും ,ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും എല്ലാം നമ്മളെ ഇഷ്ടപെടുത്തുന്ന ഒന്നാണ് ഉർവശി പറയുന്നു. കൂടാതെ ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹം, മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ പ്രതീകങ്ങളാണെങ്കിലും, ഭരത് ഗോപി പോലുള്ള നടന്മാർ അവരുടെ സ്വന്തം സ്വാധീനവും പ്രത്യേകതയും സിനിമയിലെക്ക് കൊണ്ടുവന്നിട്ടുണ്ട്, അദ്ദേഹം ഒരു നായകന്റെ പരമ്പരാഗത ഇമേജുകളെ തകർത്ത് അഭിനയത്തിലൂടെ മാത്രം മുന്നിൽ നിൽക്കുന്ന ഒരു നടനാണ്, ഉർവശി പറഞ്ഞു.