
പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു തെലുങ്ക് ചിത്രമാണ് ‘കണ്ണപ്പ’, ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു മഞ്ചുവാണ്, ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ മലയാളത്തിന്റെ സ്വന്തം നടൻ മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോൾ മോഹൻലാലിൻറെ അഭിനയത്ത് കുറിച്ച് പറയുകയാണ് നടൻ വിഷ്ണു മഞ്ചു, ക്രിക്കറ്റില്‍ സച്ചിനൊപ്പം ബാറ്റ് ചെയ്യുന്നതിന് തുല്യമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് വിഷ്ണു പറയുന്നു. അതുപോലെ മോഹന്‍ലാല്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ലെന്നും വിഷ്ണു മഞ്ചു പറയുന്നു.

നമ്മുടെ കഴിവ് പരീക്ഷിക്കണമെങ്കില്‍ ഏറ്റവും മികച്ചവരുമായി മത്സരിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത് , വിഷ്ണു പറയുന്നു, അതുപ്പോലെ ക്രിക്കറ്റില്‍ ബാറ്റര്‍ ആണെങ്കില്‍ സച്ചിന് ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് അദ്ദേഹത്തിന്റെ ടെക്നിക് കണ്ടു പഠിക്കാം, ബൗളര്‍ ആണെങ്കില്‍ സച്ചിനെതിരെ പന്തെറിഞ്ഞും നോക്കാം. അങ്ങനെയാണ് നമ്മള് എത്ര മിടുക്കുള്ളവരാണെന്ന് മനസിലാക്കാന്‍ സാധിക്കുക. അതുപോലെയാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയം എനിക്ക് തോന്നിയത് എന്നും വിഷ്ണു പറയുന്നു.
എനിക്ക് അദ്ദേഹത്ത് കുട്ടികാലം മുതൽ അറിയാം. മോഹന്‍ലാലിനെപ്പോലുള്ള ഒരു നടനുമായി സ്ക്രീൻ പങ്കിടാൻ കഴിഞതിൽ വളരെ സന്തോഷവും, അഭിമാനവും തോന്നുന്നുണ്ട്, അഭിനയ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ കണ്ണില്‍ മാത്രമാണ് നോക്കിക്കൊണ്ടിരുന്നത്. ഷൂട്ടിന്റെ രണ്ടാം ദിവസം അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ മരണം വരെ ഞാന്‍ മറക്കില്ല. ആ വാക്കുകള്‍ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും.അദ്ദേഹത്തോട് നാല് പേജുള്ള മോണോലോഗ് പറയുന്നതായിരുന്നു രംഗം. ഞാനത് പറഞ്ഞ ശേഷവും അവിടെ തന്നെ ഇരുന്ന് അദ്ദേഹത്തെ നോക്കി കരയുകയാണ്. കട്ട് പറഞ്ഞതും അദ്ദേഹം മുന്ന് സ്റ്റെപ്പ് മുന്നോട്ട് വച്ച് എന്റെ അടുത്തേക്ക് വന്നു. ഗുഡ് ജോബ് മോനേ, വെരി വെല്‍ എന്ന് പറഞ്ഞ് അദ്ദേഹം തിരിച്ച് നടന്നു പോയി. ഞാന്‍ അവിടെ തന്നെ ഇരുന്നു. എന്റെ കണ്ണ് നിറഞ്ഞൊഴുകി. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല വിഷ്ണു മഞ്ചു പറയുന്നു.











