പഴയത് പോലെയല്ല; മോഹൻലാലിന്റെ മകൾ ആകെ മാറി, ഇപ്പോൾ ആക്‌ടീവായി

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഒരു ഫോട്ടോ പങ്കുവയ്ക്കുന്നത്. അതും സ്വന്തം ഫോട്ടോ പങ്കുവയ്ക്കുന്നത് വളരെ വിരളമാണ്. യാത്രകളുടെയോ, വരച്ച ചിത്രങ്ങളുടെയോ, പ്രകൃതി രമണീയമായ കാഴ്ചകളോ കടലിന്റെയോ കാടിന്റെയോ കിളികളുടെയോ ഒക്കെ ഫോട്ടോകളാണ് കൂടുതലും പോസ്റ്റ് ചെയ്യുന്നത്.

എന്നാല്‍ ഇപ്പോള്‍ ആളാകെ മാറി. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായിട്ടാണോ എന്നറിയില്ല. വിസ്മയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

മനോഹരമായ ഒരു ഡിന്നര്‍ നൈറ്റ് കഴിഞ്ഞതിനെ കുറിച്ചൊരു പോസ്റ്റ് പങ്കിട്ടിരുന്നു. അതിന് ശേഷം ഒരു പെറ്റ് ഡോഗിനൊപ്പമുള്ള മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയും ഫോട്ടോയും വിസ്മയ പങ്കുവച്ചിട്ടുണ്ട്. ഒരു സ്‌കൂട്ടറിൽ ഇരിക്കുന്ന വീഡിയോ പങ്കു വെച്ചതും ശ്രദ്ദേയമാണ്.

അതേസമയം വിസ്മയയ്ക്ക് നേരെ വിപരീതമാണ് ചേട്ടന്‍ പ്രണവ് മോഹന്‍ലാല്‍, ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും പ്രണവിനെ കണ്ടു കിട്ടില്ല. സോഷ്യല്‍ മീഡിയ യില്‍ നിന്ന് എന്നല്ല, രാജ്യം തന്നെ വിട്ടു കാണും. യാത്രകള്‍ക്ക് ഇടയിലെ ബ്രേക്ക് മാത്രമാണ് പ്രണവിനെ സംബന്ധിച്ച് അഭിനയം.

സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസോ, മറ്റ് സിനിമ പ്രമോഷനുകളോ പ്രണവ് നടത്താറില്ല. അഥവാ ടീം നടത്തുന്ന ഒരു പ്രസ്സ് മീറ്റോ ഓഡിയോ ലോഞ്ചോ ഉണ്ടെങ്കില്‍ മൈക്ക് എടുക്കാനും പ്രണവ് തയ്യാറാവാറില്ല.