
പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ തരംഗംമാകുമ്പോൾ പ്രേക്ഷകർ തിരയുന്നത് ചിത്രത്തിലെ ആ വില്ലൻ ആരാണെന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററിലും ഇതേ വില്ലനെയായിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. അതും മുഖം മറച്ച്, ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന ആ വ്യക്തി ആരാണ്,ഇപ്പോൾ അതേ ചോദ്യമാണ് ചിത്രത്തിന്റെ ട്രെയിലറലും പ്രേക്ഷകർ ചോദിക്കുന്നത്? ആരാണ് ആ മുഖം മറച്ച വില്ലൻ?
ഇപ്പോൾ ട്രെയിലർ ഇറങ്ങുമ്പോഴും ആ കഥാപാത്രത്തിന്റെ മുഖം മാത്രം കാണിക്കുന്നില്ല. എന്നാൽ ആ ചുവന്ന ഡ്രാഗൺ പതിച്ച ചിഹ്‌നം അയാളുടെ വസ്ത്രത്തിനു പിന്നിൽ കാണാം. എമ്പുരാനിലെ ഈ കഥാപാത്രമാണ് വില്ലൻ എന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഈ വില്ലന് ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും, വില്ലൻ ഫഹദ് തന്നെയാണെന്നുമാണ് ചിലരുടെ കണ്ടെത്തൽ.
എന്തായാലും, ഈ ചിത്രത്തിൽ രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള ആൾ ആയിരിക്കും അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത്, എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങൾ ഈ വില്ലൻ എന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്. ആരായാലും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന താരമാകും ഇതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.












