കായംകുളം സ്വാകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ 9 വയസുകാരി മരിച്ചത് ചിക്ത്സാപ്പിഴവ് കാരണമെന്ന് ആരോപണം

കായംകുളം സ്വാകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ 9 വയസുകാരി മരിച്ചത് ചിക്ത്സാപ്പിഴവ് കാരണമെന്ന് ആരോപണം

ഒമ്പത് വയസുകാരിയുടെ മരണം, ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം ആലപ്പുഴ കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒൻപതുവയസുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. കണ്ണമ്പള്ളി ചക്കാലത്തറയിൽ അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി ആണ് മരിച്ചത്. കടുത്ത പനിയെയും വയറു വേദനയെയും തുടർന്ന് വ്യാഴാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അവശനിലയിൽ ഇന്ന് രാവിലെ കുട്ടി  ആയതോടെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.  അതിന് തുടർന്ന് കുട്ടി മരിച്ചെന്നാണ് ആശുപത്രി അധികൃതർ കുട്ടിയുടെ  ബന്ധുക്കളെ അറിയിച്ചത്. കുട്ടിക്ക് പനി കൂടുതലായതോടെ   ആശുപത്രി മാറണമെന്ന്  തങ്ങൾ ആവശ്യപ്പെട്ടു, എന്നാൽ ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.