സര്‍ക്കാര്‍ ജോലിയുണ്ട്, ആവശ്യപ്പെട്ട മാലയും പണവും വേണം; വിവാഹവേദിയില്‍ രോഷാകുലനായി വരന്‍

സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളും പീഡനങ്ങളും എന്നും വാര്‍ത്തകളാകുമ്പോഴാണ് ബീഹാറില്‍ നിന്ന് മറ്റൊരു വാര്‍ത്ത. പറഞ്ഞുറപ്പിച്ച മുഴുവന്‍ സ്ത്രീധനവും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് വരന്‍. ആവശ്യപ്പെട്ട സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടു വന്നിട്ടുണ്ടെന്നും ബാക്കി പിന്നീട് നല്‍കാമെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

‘ഇതില്‍ എന്താണ് തെറ്റ്. ആരാണ് ഇവിടെ സ്ത്രീധന സംവിധാനമില്ലെന്ന് പറഞ്ഞത്. എല്ലായിടത്തും അത് നടക്കുന്നുണ്ട്, ചിലത് പുറത്ത് അറിയുന്നു, ചിലത് അറിയുന്നില്ല. എനിക്ക് ഇപ്പോള്‍ കിട്ടാത്തത് കൊണ്ട് നിങ്ങളൊക്കെ അറിഞ്ഞു. കിട്ടിയിരുന്നെങ്കിലോ, ആരും അറിയില്ല. അത്രേയുള്ളൂവെന്ന് വിവാഹ വേദിയില്‍ വെച്ച് വരന്‍ പറഞ്ഞു. എന്ത് സംഭവിച്ചാലും ഇന്ന് സംഭവിക്കണം. എന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ മാത്രമേ വിവാഹം നടക്കൂവെന്നായിരുന്നു വരന്റെ മറുപടി. പണം ഇതുവരെ കിട്ടിയിട്ടില്ല. തരാമെന്ന് ഏറ്റ മാല തന്നിട്ടില്ല. തനിക്ക് സര്‍ക്കാര്‍ ജോലിയുണ്ടെന്നും അതുകൊണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഇയാള്‍ പറഞ്ഞു.

https://twitter.com/humlogindia/status/1500365349304225796?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1500365349304225796%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2022%2F03%2F08%2Fbihar-groom-demands-immediate-dowry.html

അതേസമയം വിദ്യാഭ്യാസം ഉള്ള ആളല്ലേ, മാനുഷികമായി പെരുമാറൂ എന്ന് കൂടി നിന്നവര്‍ പറഞ്ഞു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ വിവാഹത്തിന് വരന്‍ സമ്മതിക്കുകയും വിവാഹം നടക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ നിരവധിപ്പേര്‍ വരനെ വിമര്‍ശിച്ച് രംഗത്തെത്തി.