ഇവരെ പ്രണയിച്ചാൽ നിങ്ങൾക്ക് ബ്രേക്കപ്പ് ഉറപ്പാണ് …..!!

പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയം ആത്മാര്‍ത്ഥതയുള്ളതാണോ ?. അല്ലയോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രണയബന്ധം പകുതി വഴിയില്‍ വെച്ച്‌ മുറിഞ്ഞു പോയാല്‍…

പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയം ആത്മാര്‍ത്ഥതയുള്ളതാണോ ?. അല്ലയോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രണയബന്ധം പകുതി വഴിയില്‍ വെച്ച്‌ മുറിഞ്ഞു പോയാല്‍ ചിലര്‍ക്ക് ആ വിഷമഘട്ടത്തെ അതിജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ജ്യോതിഷ വിദഗ്ദര്‍ പറയുന്നത് പ്രകാരം ചില രാശിക്കാര്‍ക്കും ഇത്തരം ഘട്ടങ്ങളെ മറികടക്കാന്‍ പ്രയാസമാണെന്നാണ്.

മീനം രാശിക്കാര്‍ വളരെ സെന്‍സിറ്റീവാണ്. വൈകാരികത സ്ഥിരത തീരെയില്ലാത്ത ഇവരെ സംരക്ഷിക്കാന്‍ ഇവരെ സ്‌നേഹിക്കുന്ന ഒരു കൂട്ടമാളുകള്‍ എപ്പോഴും ചുറ്റുമുണ്ടാകും. മീനം രാശിക്കാര്‍ക്ക് പ്രണയ വഞ്ചന താങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. മേടം രാശിക്കാര്‍ എത്ര അടുപ്പമുള്ളവരോടു പോലും ഉള്ളിലുള്ള വിഷമം പറയില്ല. പ്രണയഭംഗം പോലെ കയ്പ്പുള്ള അനുഭവങ്ങള്‍ വന്നാലും അവര്‍ വിഷമം കടിച്ചമര്‍ത്തും. പ്രത്യേകിച്ചും മേടം രാശിയിലുള്ള സ്ത്രീകളാണ് ഈ സ്വഭാവ സവിശേഷത കൂടുതല്‍ കാണിക്കുന്നതെന്നാണ് പറയുന്നത്.
ധനു രാശിക്കാര്‍ പ്രണയം നഷ്ടമായാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ ആവശ്യമായ സമയം സ്വയം കണ്ടെത്തിയ ശേഷം പതുക്കെ അവര്‍ അതില്‍ നിന്നും കരകയറും. കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രണയ നഷ്ടം വളരെ പ്രയാസമേറിയതാണ്. ആരെങ്കിലും വേദനിപ്പിച്ചാല്‍ അതിനെ തികച്ചും വ്യക്തിപരമായി എടുക്കുന്നത് കര്‍ക്കടകം രാശിക്കാരുടെ സ്വഭാവമാണ്. വിഷമഘട്ടത്തില്‍ ഒപ്പം നിന്നവരെയും സ്വാന്തനിപ്പിച്ചവരെയും മരണം വരെ മറക്കില്ല. ജീവിതത്തിലെ ഏതെങ്കിലുമൊരു സമയത്ത് അവര്‍ക്കെന്തെങ്കിലും വിഷമം വന്നാല്‍ ആദ്യം സഹായമെത്തിക്കുക കര്‍ക്കടകം രാശിക്കാരായിരിക്കും.

Romantic young couple, relationship breakup

വൃശ്ചിക രാശിക്കാരെ പ്രണയിച്ചു വഞ്ചിക്കാന്‍ പെട്ടെന്ന് സാധിക്കില്ല. പ്രണയഭംഗത്തിനു ശേഷവും അവര്‍ നിങ്ങളെ പിന്തുടരും. അവര്‍ക്ക് കൃത്യമായ കാരണവും വേണ്ടി വരും. ഇടവം രാശിക്കാര്‍ പ്രണയത്തില്‍ അത്ര പെട്ടെന്നൊന്നും വീഴുന്നവരല്ല. എന്നാല്‍ പ്രണത്തിലായാല്‍ അവര്‍ 100 ശതമാനവും ആത്മാര്‍ഥത പുലര്‍ത്തും. പ്രണയഭംഗം ചില സമയം തുലാംരാശിക്കാരെ തകര്‍ത്തു കളയും. യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടാന്‍ അവര്‍ ബുദ്ധിമുട്ടായിരിക്കും. കാലക്രമേണ അതില്‍ നിന്നും അവര്‍ മുക്തരാകും.