വിവാഹാഘോഷത്തിനിടെ ഫര്‍ഹാനൊപ്പം ചുവടുവെച്ച് ഹൃത്വിക് റോഷന്‍- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ – ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും തമ്മിലുള്ള വിവാഹം ശനിയാഴ്ചയായിരുന്നു. വിവാഹാഘോഷത്തിനിടെ ഫര്‍ഹാനൊപ്പം ചുവടുവെക്കുന്ന ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ വീഡിയോ വൈറല്‍. https://www.instagram.com/p/CaJ5QCAjgKQ/?utm_source=ig_embed&ig_rid=fc23f36c-cb00-42d9-8e14-ffd87f6a6057 ഫര്‍ഹാനും ഹൃത്വിക്കും…

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ – ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും തമ്മിലുള്ള വിവാഹം ശനിയാഴ്ചയായിരുന്നു. വിവാഹാഘോഷത്തിനിടെ ഫര്‍ഹാനൊപ്പം ചുവടുവെക്കുന്ന ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ വീഡിയോ വൈറല്‍.

https://www.instagram.com/p/CaJ5QCAjgKQ/?utm_source=ig_embed&ig_rid=fc23f36c-cb00-42d9-8e14-ffd87f6a6057

ഫര്‍ഹാനും ഹൃത്വിക്കും ഒന്നിച്ച് അഭിനയിച്ച ‘സിന്ദഗി നാ മിലേഗി ദൊബാര’ എന്ന ചിത്രത്തിലെ സെനോരിറ്റ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. മുംബൈയിലെ ഖണ്ഡാല പ്രദേശത്തെ ഫാംഹൗസില്‍ വച്ച് നടത്തിയ വിവാഹത്തില്‍ റിയ ചക്രവര്‍ത്തി അടക്കമുള്ള സെലബ്രിറ്റികളും പങ്കെടുത്തിരുന്നു.

https://www.instagram.com/p/CaMbV4WsZNA/?utm_source=ig_embed&utm_campaign=embed_video_watch_again

നാലു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഫര്‍ഹാനും ഷിബാനിയും വിവാഹിതരായത്. ഫര്‍ഹാന്‍ അക്തറിന്റെ രണ്ടാം വിവാഹമാണിത്. 16 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2017ലാണ് അധുന ബബാനിയുമായി ഫര്‍ഹാന്‍ വേര്‍പിരിഞ്ഞത്.

https://www.instagram.com/p/CaKVbRyF9li/?utm_source=ig_embed&utm_campaign=embed_video_watch_again