കണ്മണി അൻപോട് എന്ന ഗാനത്തിന് അനുമതി നേടിയില്ല! ‘മഞ്ഞുമ്മലി’ന്റെ നിർമ്മാതാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ് 

ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ നിര്മാതാക്കൾക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചു, സിനിമയില്‍ അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.കണ്മണി അൻപോട് എന്ന ഗാനമായിരുന്നു മഞ്ഞുമ്മൽ സിനിമയിൽ ഉപയോഗിച്ചത്, ചിത്രം പകർപ്പാവകാ ശം ലംഘിച്ചു എന്നാണ് നോട്ടീസിൽ പറയുന്നത്, കൂടാതെ 15 ദിവസത്തിനകം നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹം നോട്ടീസിൽ സൂചിപ്പിച്ചു

നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍, ചിദംബരം സംവിധാനം ചെയ്യ്ത ഒരു ഹിറ്റ് ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്,

എന്നാൽ മുൻപ് കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം ചെയ്ത് ഗാനമായിരുന്നു കണ്മണി അൻപോട് എന്ന ഗാനം, ഈ ഗാനമാണ് മഞ്ഞുമ്മൽ ബോയ്സിലെ  ക്ലൈമാക്സ് രംഗത്തിൽ ഉള്പെടുത്തിയത്, ഇതിന്റെ പേരിലാണ് ഇപ്പോൾ ഈ വക്കീൽ നോട്ടീസ് ഇളയരാജ അയച്ചിരിക്കുന്നത്