ശ്രീധര്‍ പിള്ളയുടെ ട്വീറ്റിന് മറു ട്വീറ്റുമായി നടൻ ഇന്ദ്രജിത്ത് സുകുമാരൻ !!

പ്രമുഖരുടെ ട്വീറ്റുകൾ എന്നും സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ വൈറലാവുകയാണ് ഇന്ദ്രജിത്തിന്റെ പഴയ ഒരു ട്വീറ്റ്. ഇതിന്റെ പിന്നിൽ ഒരു കഥ കൂടി ഉണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു…

പ്രമുഖരുടെ ട്വീറ്റുകൾ എന്നും സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ വൈറലാവുകയാണ് ഇന്ദ്രജിത്തിന്റെ പഴയ ഒരു ട്വീറ്റ്. ഇതിന്റെ പിന്നിൽ ഒരു കഥ കൂടി ഉണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇരുവർ. ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. എം ജി ആർ ന്റെ ജീവിത കഥ പറഞ്ഞ സിനിമ മോഹൻലാലിൻറെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇതേപ്പറ്റി ശ്രീധരൻ പിള്ളയും, ഇന്ദ്രജിത്തും, ഗൗതം മേനോനും ചെയ്ത ട്വീറ്റുകൾ ആണ് വൈറലാകുന്നത്. പ്രമുഖ ട്രാക്കറും എഴുത്തുകാരനും ആയ ശ്രീധരൻ പിള്ളയുടെ ട്വീറ്റിനുള്ള മറുപടിയായാണ് ഇന്ദ്രജിത്ത് ഇത് നൽകിയിരിക്കുന്നത്. എന്നെ സംബന്ധിച്ചടുത്തോളം ഇന്ത്യയിലെ മികച്ച നടനായ മോഹൻലാൽ അവതരിപ്പിച്ച മണിരത്നത്തിന്റെ ക്ലാസിക് ഇരുവറിലെ എം ജി ആർ ആണ് ഏറ്റവും മികച്ചത്. ഇതായിരുന്നു ശ്രീധരൻ പിള്ള ട്വറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായി രണ്ടാമതായി മറ്റൊരു ചിന്ത വേണ്ടെന്ന് നിസംശയം പറയാം എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഇന്ദ്രജിത്തിന്റെ കമന്റ്ന് പിന്നാലെ ഗൗതം വാസുദേവ മേനോനും കമന്റ് ചെയ്തു.

നിങ്ങൾ അടിപൊളി ആണ് ഇന്ദ്രജിത്ത്. നിങ്ങളുടെ മറുപടി നിങ്ങളുടെ ക്ലാസ്സ് കാണിക്കുന്നു. ഏറ്റവും മികച്ചതായും രണ്ടാമതായി എത്തുന്നതും നല്ലത് തന്നെയാണ്. എല്ലാത്തിനും ഉപരി നമ്മുടെ ഗുരുക്കൻമാർ ആയ മണി സാറിനും ലാൽ സാറിനും പിന്നിൽ ആണല്ലോ നാം. എന്നാണ് ഗൗതം കുറിച്ചത്. 2019 ൽ ഗൗതമിന്റെ സംവിധാനത്തിൽ ഇറങ്ങിയ വെബ് സീരിയസ് പീനിൽ എം ജി ആർ നെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് ആയിരുന്നു. മുൻ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത വെബ് സീരിയസ് ആയിരുന്നു പീൻ. രമ്യ കൃഷ്ണൻ ജയലളിതയെ അവതരിപ്പിച്ച സീരിയസിൽ ഗൗതം വാസുദേവ മേനോൻ സോണിയ അഗർവാൾ എന്നിവരും അഭിനയിച്ചിരുന്നു.