കോളേജ് പരിപാടിയ്ക്കിടെ മൈക്ക് പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ചുവാങ്ങി!! ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് വേദി വിട്ട് ഇറങ്ങിപ്പോയി

സ്റ്റേജ് പരിപാടിയ്ക്കിടെ സ്റ്റേജ് വിട്ടിറങ്ങി പ്രതിഷേധിച്ച് ഗായകന്‍ ജാസി ഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ പരിപാടിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് ജാസി ഗിഫ്റ്റിന് അവഹേളനം നേരിട്ടത്. കോളേജ് ഡേ പരിപാടിയ്ക്ക് എത്തിയ ജാസി…

സ്റ്റേജ് പരിപാടിയ്ക്കിടെ സ്റ്റേജ് വിട്ടിറങ്ങി പ്രതിഷേധിച്ച് ഗായകന്‍ ജാസി ഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ പരിപാടിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് ജാസി ഗിഫ്റ്റിന് അവഹേളനം നേരിട്ടത്. കോളേജ് ഡേ പരിപാടിയ്ക്ക് എത്തിയ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിന്‍സിപ്പല്‍.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജാസി ഗിഫ്റ്റിനൊപ്പം കോറസ് ഒരു ഗായകന്‍ കൂടിയുണ്ടായിരുന്നു. ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രമേ പാടാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ എന്ന നിലപാടാണ് പ്രിന്‍സിപ്പാള്‍ എടുത്തത്. തുടര്‍ന്ന് മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് പരിപാടി അവതരിപ്പിക്കാതെ വേദി വിട്ടിറങ്ങുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിശദീകരണവും നല്‍കി. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിന് അകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കി. പ്രിന്‍സിപ്പലിന്റെ നടപടി തന്നെ വേദനിപ്പിച്ചെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും കലാകാരനെന്ന നിലയില്‍ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കി.