എല്ലാ ആഗ്രഹവും സാധിച്ചു തന്നാല്‍ ദൈവത്തിന് വിലയില്ലാതാകും!!! മൂകാംബിക നടയില്‍ ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി

മലയാളത്തിന്റെ പ്രിയതാരമാണ് ജയസൂര്യ. താരജാഡകളില്ലാതെ ആരാധകരോട് പെരുമാറുന്നയാളാണ് ജയസൂര്യ. ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് താരജാഡകളില്ലാത്ത ഒരു ഹൃദ്യമായ വീഡിയോ ആണ് വൈറലാകുന്നത്. മൂകാംബിക ദര്‍ശനത്തിനെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഒരു…

മലയാളത്തിന്റെ പ്രിയതാരമാണ് ജയസൂര്യ. താരജാഡകളില്ലാതെ ആരാധകരോട് പെരുമാറുന്നയാളാണ് ജയസൂര്യ. ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് താരജാഡകളില്ലാത്ത ഒരു ഹൃദ്യമായ വീഡിയോ ആണ് വൈറലാകുന്നത്. മൂകാംബിക ദര്‍ശനത്തിനെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ഒരു അമ്മയുടെ കൈപിടിച്ച് അവരോടു വളരെ സ്‌നേഹത്തില്‍ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും എന്നാണ് ആ അമ്മ താരത്തിനോട് പറയുന്നത്. മൂകാംബിക ദേവിയെ കാണാന്‍ എത്തിയപ്പോഴാണ് സംഭവം. താരത്തിനരികെ ഭാര്യ സരിതയുമുണ്ട്.

ആ അമ്മയ്ക്ക് ജയസൂര്യയെ കാണണം എന്നുള്ളത് ഒരു ആഗ്രഹമായിരുന്നു എന്നും അത് സാക്ഷാത്കരിച്ചു എന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. ആരാധകരോട് വളരെ സ്‌നേഹത്തോടെ ചിരിച്ചു സംസാരിക്കുന്ന ജയസൂര്യയെ കാണുമ്പോള്‍ തന്നെ വളരെ പോസിറ്റീവ് എനര്‍ജിയാണ് കിട്ടാറുള്ളതെന്നും ആരാധകര്‍ പറയുന്നു.

1999ല്‍ പത്രം എന്ന സിനിമയിലൂടെയാണ് ജയസൂര്യയുടെ സിനിമാ എന്‍ട്രി. പിന്നീട് 2002ലെ ‘ഊമപെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രത്തിലൂടെ നായകനായി എത്തി.
പിന്നീടങ്ങോട്ട് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ഗുലുമാല്‍, ചോക്ലേറ്റ്, ക്ലാസ്സ്മേറ്റ്സ്, കങ്കാരു, കോക്ടയില്‍, ജനപ്രിയന്‍, ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, ലുക്ക ചുപ്പി ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ എല്ലാം ജയസൂര്യയെന്ന നടനെ അടയാളപ്പെടുത്തി. വെള്ളം എന്ന ചിത്രത്തിന് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും നേടി.