ബിഗ് ബോസിന്റെ അവസാനഘട്ടം! എന്തുകൊണ്ട് റിയാസ്..? വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി!!

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയി ആരാണെന്ന് അറിയാന്‍ പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനുള്ള തിരക്കിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് വീട്ടിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ റിയാസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളി സിനിമാ പ്രേമികളുടെ പ്രിയ സംവിധായകന്‍ ജിയോ ബേബി.

തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയ വിഡിയോ വഴിയാണ് അദ്ദേഹം റിയാസിന് വേണ്ടി വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് റിയാസ് എന്ന വ്യക്തിയെ താന്‍ പിന്തുണയ്ക്കുന്നത് എന്ന് വിശദമായി അദ്ദേഹം തന്റെ വീഡിയോ വഴി എല്ലാവരോടുമായി പറയുന്നുണ്ട്. എല്‍ജിബിടിക്യൂ പ്ലസ് കമ്യൂണിറ്റിക്കുവേണ്ടി റിയാസ് സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണെന്നാണ് ജിയോ ബേബി ചൂണ്ടിക്കാട്ടുന്നത്.

അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ പിന്തുണയ്ക്കുന്നത് എന്ന് ജിയോ ബേബി പറയുന്നു. 2007ല്‍ ഹോമോസെക്ഷ്വല്‍ ജീവിതങ്ങളെക്കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയാണ് ഞാന്‍. അന്ന് ഞാനും ശ്രമിച്ചത് ഇത് നോര്‍മല്‍ ആണ് എന്ന് പറയാന്‍ മാത്രമാണ്. പക്ഷേ അന്നും ഇന്നും സമൂഹം ഒരുപാട് വളരേണ്ടതുണ്ട്,

ഇവരെ ഉള്‍ക്കൊള്ളാന്‍. അതിനുവേണ്ടി റിയാസിന്റെ പ്രവര്‍ത്തനങ്ങളോട് ഒപ്പം ഞാന്‍ നില്‍ക്കുന്നു…എന്നും അദ്ദേഹത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു എന്നും റിയാസിന് എല്ലാവിധ ആശംസകള്‍ നേരുന്നു എന്ന് കൂടി പറഞ്ഞുകൊണ്ടാണ് ജിയോ ബേബി ഈ വീഡിയോ അവസാനിപ്പിക്കുന്നത്.

Previous articleഎലിസബത്തിന്റെ വീട്ടുകാര്‍ക്ക് അവളെക്കാള്‍ ഇഷ്ടം എന്നെയാണ് – ബാല
Next articleഷമ്മി തിലകന്‍ ശല്യമായിരുന്നു..! അത് ആര്‍ക്കെല്ലാമാണെന്ന് തെളിഞ്ഞു.. വക്കീലിന്റെ പോസ്റ്റ് പങ്കുവെച്ച് ഷമ്മി തിലകന്‍ രംഗത്ത്!