ട്രെയിലറില്‍ തന്നെ റെക്കോര്‍ഡിട്ട് കൊട്ട മധു! 24 മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ കാഴ്ചക്കാര്‍

ട്രെയ്ലര്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിടുന്നതിനും മുന്‍പ് തന്നെ റെക്കോര്‍ഡിട്ട് പൃഥ്വിരാജ് ചിത്രം ‘കാപ്പ’. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ ട്രെയ്ലര്‍ ഒരു മില്യണ്‍ കണ്ടുകഴിഞ്ഞു. മറ്റൊരു ബോക്‌സ് ഓഫീസ്…

ട്രെയ്ലര്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിടുന്നതിനും മുന്‍പ് തന്നെ റെക്കോര്‍ഡിട്ട് പൃഥ്വിരാജ് ചിത്രം ‘കാപ്പ’. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ ട്രെയ്ലര്‍ ഒരു മില്യണ്‍ കണ്ടുകഴിഞ്ഞു. മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റ് സൂചനയാണ് ട്രെയിലര്‍ തന്നെ നല്‍കുന്നത്. ‘കടുവയ്ക്ക്’ ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലമാണ് ചിത്രം പറയുന്നത്.
വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ളയാളാണ് കൊട്ട മധു.

ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 22ന് തിയേറ്ററിലെത്തും. ജി.ആര്‍. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ രചന.

കൊട്ട മധുവിന്റെ ലോക്കല്‍ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷര്‍ട്ടുമായി ബുള്ളറ്റില്‍ ഇരിക്കുന്ന കിടിലന്‍ ലുക്കില്‍ ആണ് മധുസൂദനന്‍ എന്ന കൊട്ട മധുവായി പൃഥ്വി എത്തുന്നത്.

അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.