‘കടകന്റെ’ ട്രെയിലർ ഇന്ന് നാല് മണിക്ക് ദുൽഖർ സൽമാൻ പുറത്തിറക്കുന്നു 

ഹക്കിം ഷാജഹാൻ നായകനായ ‘കടകൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 4  മണിക്ക് നടൻ ദുൽഖർ സൽമാൻ പുറത്തു വിടുന്നു, മാർച്ച് 1  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആകുന്നത്, ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സജിൽ മമ്പാട് ആണ്, ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ  ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്, പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ആണ് ഹക്കിം ഷാജഹാനെ പ്രേക്ഷകർക്ക് സുപരിചിതനായത്

ഹക്കിമിനെ കൂടാതെ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ, നിർമൽ പാലാഴി, രഞ്ജിത്ത് ,ബിബിൻ പെരുമ്പിള്ളി, ശരത് സഭ, ജാഫര് ഇടുക്കി, സോനാ ഒളിക്കൽ ,സിനോജ് വര്ഗീസ്, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയകുന്നു, ഈ ചിത്രത്തിൽ ഗോപി സുന്ദറിന്റെ രണ്ടു ഗാനങ്ങൾ ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടു,

ചിത്രത്തിലെ ചൗട്ടും കുത്തും എന്ന ഗാനം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, ഈ ചിത്രം റിലീസ് ആകുന്നതിന്റെ ഈ ഒരു വേളയിൽ ചിത്രത്തിന്റെ ഭാഗമാകാൻ കടകൻ  റീല് കോണ്ടസ്റ്റും അണിയറപ്രവര്തകര് ഒരുക്കിയിട്ടുണ്ട്,