കടുവയെ തടഞ്ഞ് കോടതി!! തിരക്കഥാകൃത്തിന് കുരുക്ക്

എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസിന്റെ പുതിയ ആക്ഷന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയ്ക്ക് ഇപ്പോഴിതാ ഒരു കുരുക്ക് വീണ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പൃഥ്വിരാജ് നായകനായ ആക്ഷന്‍…

എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസിന്റെ പുതിയ ആക്ഷന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയ്ക്ക് ഇപ്പോഴിതാ ഒരു കുരുക്ക് വീണ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി കോടതി തടഞ്ഞുവെച്ചിരിക്കുകയാണ്. തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവിത കഥ സിനിമയാക്കുന്നു എന്ന പരാതിയാണ് ജോസ് കുരുവിനാക്കുന്നേല്‍ എന്ന വ്യക്തി ഉയര്‍ത്തുന്നത്. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച വസ്തുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടാണ് കോടതി ഉത്തരവ്.

ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒ ടി ടിയിലും വിലക്ക് ബാധകമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ കോട്ടയം അച്ചായനായ കുറുവച്ചനായാണു പൃഥ്വിരാജ് എത്തുന്നത്. പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് കടുവ. പൃഥിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണു ‘കടുവ’ നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ വില്ലന്‍. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണു വിവേക് വേഷമിടുന്നത്. ജനാര്‍ദനന്‍, സിദ്ദിഖ്, വിജയരാഘവന്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സീമ, സംയുക്ത മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണു ‘കടുവ’യില്‍ അണിനിരക്കുന്നത്.