കള്ളന്‍ മാത്തന്റെ കഥയുമായി ‘കള്ളനും ഭഗവതിയും’!!! മോഷന്‍ പോസ്റ്റര്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. കഴിഞ്ഞയാഴ്ച ചിത്രത്തിലെ കരോള്‍ ഗാനം പുറത്തിറങ്ങിയിരുന്നു. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക്…

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. കഴിഞ്ഞയാഴ്ച ചിത്രത്തിലെ കരോള്‍ ഗാനം പുറത്തിറങ്ങിയിരുന്നു. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലിസ് ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന മാത്തപ്പന്‍ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കഥ.

സലിം കുമാര്‍,ജോണി ആന്റണി,പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍,മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രമാണ്. തിരക്കഥ സംഭാഷണം കെ.വി. അനില്‍ ആണ്. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

എഡിറ്റര്‍-ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകര്‍,ഫൈനല്‍ മിക്‌സിംഗ്-രാജാകൃഷ്ണന്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ടിവിന്‍ കെ വര്‍ഗ്ഗീസ്,അലക്‌സ് ആയൂര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യക്കല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരന്‍, ഗ്രാഫിക്‌സ്-നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്-അസിം കോട്ടൂര്‍ പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറിയിലുള്ളവര്‍.