അതുക്കും മേലെ…! ഭ്രമയു​ഗത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്ത്, ഇതൊരു ബ്ലാക്ക് വൈറ്റ് ചിത്രം തന്നെയോ; ഞെട്ടി ആരാധകർ

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ട് നിർമാതാവ് ചക്രവർത്തി രാമചന്ദ്ര. ഇരുപത്…

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ട് നിർമാതാവ് ചക്രവർത്തി രാമചന്ദ്ര. ഇരുപത് കോടിക്ക് മുകളിലാണ് സിനിമയുടെ മുതൽമുടക്ക് എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. എന്നാൽ, അതും കടന്ന് 27.73 കോടിയാണ് ഭ്രമയുഗത്തിന്റെ യഥാർത്ഥ ബജറ്റെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻറെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനർ വൈ നോട്ട് സ്റ്റുഡിയോസിൻറെ കീഴിലുള്ള മറ്റൊരു ബാനർ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്ത് വന്നതോടെ ഹൈപ്പും കൂടിയിട്ടുണ്ട്. ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമക്ക് ഇരുപത് കോടിക്ക് മുകളിൽ മുതൽമുടക്ക് ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു പ്രത്യേകത സിനിമയിൽ ഉണ്ടായിരിക്കുമെന്നാണ് അഭിപ്രായങ്ങൾ വരുന്നത്.

ചിത്രത്തിന്റെ കഥയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുമെല്ലാം ചർച്ചകൾ സജീവമാണ്. ‘കുഞ്ചമൻ പോറ്റി’ എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഭ്രമയു​ഗത്തിന്റെ സൗണ്ട് ട്രാക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇതിൽ ‘കുഞ്ചമൻ പോറ്റി തീം’എന്ന പേരിൽ ട്രാക്ക് ഉണ്ടായിരുന്നു. ഇതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ ഉണ്ടായിരിക്കുക എന്നും ഫാൻ തിയറികൾ വന്നിട്ടുണ്ട്.