‘ഭിക്ഷ ഭക്ഷിച്ചു ജീവിക്കുന്ന ഷിറ്റ് ഗോപികളുടെ നാട്ടില്‍ പ്രതിരോധശേഷി നഷ്ടപ്പെടാത്ത ഒരുത്തന്‍ ഉണ്ടെന്ന് കാണിച്ച് തന്നതിന് നന്ദി ലിജോ’!!

ബില്‍ക്കീസ് ബാനുവിന് സുപ്രിംകോടതി നീതി നല്‍കിയ വിഷയത്തില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സംവിദധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍…

ബില്‍ക്കീസ് ബാനുവിന് സുപ്രിംകോടതി നീതി നല്‍കിയ വിഷയത്തില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സംവിദധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ ബില്‍ക്കീസ് ബാനുവിന് പിന്തുണ അറിയിച്ചത്. ബില്‍ക്കീസ് ബാനുവിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലിജോ. ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നൊരാള്‍ ബില്‍ക്കീസ് ബാനുവിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് ലിജോയുടെ തുറന്ന നിലപാടിന് കൈയ്യടിയ്ക്കുന്നത്.

‘നിലപാടുള്ള സിനിമാക്കാരന്‍, ഇ.ഡിയെ പേടിയില്ല, ബഹുമതികള്‍ ആഗ്രഹിക്കുന്നില്ല, ഇറങ്ങാനുള്ള സിനിമയുടെ കാര്യത്തില്‍ ഒരു ആകുലതയും ഇല്ലാ എങ്കില്‍ മാത്രമേ ഇങ്ങിനെ ഒരു നിലപാട് എടുക്കാന്‍ കഴിയൂ’, ‘ഇതാണ് നിലപാട്’, ‘നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചില്‍ നിന്നും അഭിവാദ്യങ്ങള്‍’, ‘നിലപാടുള്ള, നട്ടെലുള്ള സിനിമാക്കാരന്‍, നിലപാട്- ബിഗ് സല്യൂട്ട്’,

‘ഭരണകൂടാതെ തലോടി താലോലിച്ചു അതിന്റെ ഭിക്ഷ ഭക്ഷിച്ചു ജീവിക്കുന്ന ഷിറ്റ് ഗോപികളുടെ നാട്ടില്‍ പ്രതിരോധശേഷി നഷ്ടപ്പെടാത്ത ഒരുത്തന്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം’, ‘നന്ദി ലിജോ, മലയാള സിനിമയില്‍ നട്ടെല്ലുള്ളവര്‍ ഉണ്ടെന്ന് കാണിച്ചു തന്നതിന്’, ‘ചങ്കൂറ്റം പ്രോ മാക്‌സ്’, ‘എന്തൊരു മനുഷ്യനാണ് നിങ്ങള്‍,

‘ആണൊരുത്തന്‍- ഇഡിയെ പേടിയില്ലാത്ത, അവാര്‍ഡിനും പുരസ്‌കാരങ്ങള്‍ക്കും പുല്ലുവില കല്‍പിക്കുന്നവന്‍, മലയാളത്തിന്റെ നട്ടെല്ല് പണയം വച്ച മഹാനടന്‍മാര്‍ കണ്ട് പഠിക്കട്ടേ’ എന്നൊക്കെയാണ് ആരാധകര്‍ ലിജോയുടെ പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്.

2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ പിഞ്ചുകുഞ്ഞടക്കം ഉറ്റവരായ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിലാണ് ക്രൂരകൃത്യം ചെയ്ത 11 പ്രതികളെ നല്ലനടപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കേസിലെ 11 കുറ്റവാളികളെയും ശിക്ഷ ഇളവ് നല്‍കി ഗുജറാത്ത് ഹൈക്കോടതി പ്രതികളെ മോചിപ്പിച്ചിരുന്നു. പിന്നാലെയാണ് ബില്‍ക്കീസ് ബാനു നീത് തേടി പരമോന്നത നീതി പീഠത്തിനെ സമീപിച്ചത്. ബില്‍ക്കീസ് ബാനുവിന് വേണ്ടി അഡ്വ. ശോഭ ഗുപ്ത കോടതിയില്‍ ഹാജരായി.

തിങ്കളാഴ്ചയാണ് പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ കുറ്റകൃത്യം നടത്തിയ രീതി ഭീകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരുടെ ബെഞ്ച് വിചാരണവേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണമെന്താണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.