ഇതൊന്നും ഞാന്‍ വെറുതേ ചൊറിഞ്ഞ് ഉണ്ടാക്കിയതല്ല…! ആരാധകരെ കുറിച്ച് കൃഷ്ണപ്രഭ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ. നൃത്തകലയിലും തന്റെ കഴിവ് തെളിയിച്ച താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലെ കൂടി മിന്നും താരമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലുള്ള ഫോളോവേഴ്‌സിനെ കുറിച്ചും തനിക്ക്…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ. നൃത്തകലയിലും തന്റെ കഴിവ് തെളിയിച്ച താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലെ കൂടി മിന്നും താരമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലുള്ള ഫോളോവേഴ്‌സിനെ കുറിച്ചും തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണപ്രഭ ഇതേ കുറിച്ച് പറഞ്ഞത്. നമ്മള്‍ ആരേയും ചൊറിഞ്ഞിട്ട് അല്ല ഫോളോവേഴിസിനെ ഉണ്ടാക്കിയത് എന്നാണ് നടി പറയുന്നത്..

കൃഷ്ണ പ്രഭയുടെ വാക്കുകളിലേക്ക്.. നമ്മള്‍ ആരേയും ചൊറിഞ്ഞിട്ട് അല്ല.. അല്ലെങ്കില്‍ ആരുടേയും സോഷ്യല്‍ മീഡിയ പ്രെഫൈലില്‍ കയറി ചൊറിഞ്ഞിട്ട് അല്ല എനിക്ക് ഇത്രയും ഫോളോവേഴ്‌സ് ഉണ്ടായത്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടും ഹാര്‍ഡ് വര്‍ക്കും ഉണ്ടെന്ന് പറയുകയാണ്.. താരം, നിങ്ങളും കഷ്ടപ്പെട്ട് പണിയെടുത്ത് ഫോളോവേഴിസിനെ ഉണ്ടാക്കൂ.. അല്ലാതെ ഫെയിം ആയ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ വന്ന് മോശം കമന്റിട്ടല്ല അത് നേടേണ്ടത് എന്നും കൃഷ്ണപ്രഭ പറഞ്ഞു..

ചില സമയത്ത് ഞാന്‍ ഷോര്‍ട്ട് എല്ലാം ധരിച്ച് ഡാന്‍സ് വീഡിയോകള്‍ ചെയ്യുമ്പോള്‍ അതിന് അടിയില്‍ വന്ന് ചിലര്‍ മോശം കമന്റിടും. അത്തരം ഐഡികളില്‍ നമ്മള്‍ ഒന്ന് കേറി നോക്കിയാല്‍ തികച്ച് ഒരു പത്ത് ഫോളോവേഴ്‌സ് പോലും കാണില്ല…ഇത് ഫോളോവേഴ്‌സ് കൂട്ടാനുള്ള ചിലരുടെ ട്രിക്കാണ് എന്നും കൃഷ്ണപ്രഭ. ഇപ്പോള്‍ എനിക്ക് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ട് അതില്ലാത്ത ഒരാള്‍ എന്റെ പേജില്‍

വന്ന് മോശം കമന്റിട്ടാല്‍ അതിന് ഞാന്‍ പ്രതികരിക്കാന്‍ പോയി എന്ന് വെയ്ക്കുക.. പിന്നെ അയാള്‍ ശ്രദ്ധിക്കപ്പെടും.. പിന്നെ അയാളുടെ പിറകെ ജാഥയായി കുറേ പേര്‍ പോയി അയാളെ ഫോളോ ചെയ്യും.. ഇതെല്ലാം ഇത്തരക്കാരുടെ ഒരു ട്രിക്കാണെന്നും കൃഷ്ണപ്രഭ പറയുന്നു.