അതൊക്കെ അച്ഛൻ ആണ് എന്നെ പഠിപ്പിച്ചത്, വിജയ്

തെന്നിന്ത്യൻ സിനിമയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന നായക നടൻ ആണ് വിജയ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം തന്റെ പതിനെട്ടാം വയസ്സിൽ ആണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെയും വളരെ കുറഞ്ഞ സമയം കൊണ്ട് വിജയിക്ക് സ്വന്തമാക്കാനായി. മികച്ച ഒരു അഭിനേതാവ് എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് വിജയ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ വിജയിക്ക് തമിഴ് നാടിനു പുറമെ കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. ഓരോ വിജയ് ചിത്രങ്ങൾക്കും കേരളത്തിലും സ്പെഷ്യൽ ഷോകൾ ഉണ്ടാകാറുണ്ട്.

വിജയിയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് കൃത്യ നിഷ്ട്ടത. എന്ത് കാര്യങ്ങൾക്ക് ആണെങ്കിലും അത് പൊതു പരുപാടികൾക്കോ ഷൂട്ടിങ്ങിനോ ആയിക്കോട്ടെ പറയുന്ന സമയത്ത് തന്നെ സ്ഥലത്ത് എത്തുക എന്നത് വിജയിയുടെ ഒരു വലിയ ഗുണം ആണ്. താരങ്ങളെ കാത്ത് മണിക്കൂറുകൾ ഷൂട്ടിങ് തുടങ്ങാതെയും പരിപാടികൾ തുടങ്ങാതെയും ആളുകൾ കാത്തിരിക്കാറുണ്ട്. ആ സ്ഥാനത്ത് വിജയ് എന്നും മറ്റുള്ള നായകൻ നടന്മാർക്ക് ഒരു മാതൃക തന്നെയാണ്. സംവിധായകർ ഒക്കെ പറയുന്ന വിജയുടെ ഒരു വലിയ സ്വഭാവ സവിശേഷത തന്നെയാണ് അത്. ഇപ്പോഴിത തന്റെ ആ സ്വഭാവത്തെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

Vijay

വളരെ ചിട്ടയോടെയാണ് തന്റെ അച്ഛൻ ചന്ദ്ര ശേഖർ തന്നെ വളർത്തിയത്. കൃത്യ നിഷ്ടയുടെ കാര്യത്തിൽ അച്ഛൻ വളരെ സ്ട്രിക്റ്റ് ആയിരുന്നു. ശരിക്കും പറഞ്ഞാൽ പട്ടാള ചിട്ടയോടെ ആണ് താൻ വളർന്നത്. അങ്ങനെ കിട്ടിയ സ്വഭാവം ആണ് തനിക് ആ കൃത്യ നിഷ്ട്ടത. ശരിക്കും അത്രയേറെ സ്ട്രിക്റ്റ് ആയിട്ടാണ് ചെറുപ്പത്തിൽ അച്ഛൻ തന്നെ വളർത്തിയത്. അത് കൊണ്ടാണ് ഇന്നും തനിക്ക് ആ സ്വഭാവം കൂടെ ഉള്ളത്. പറഞ്ഞ സമ്മതിനേക്കാൾ ഒരു അഞ്ച് മിനിറ്റ് എവിടെ എങ്കിലും എത്തി ചേരാൻ വൈകിയാൽ താൻ എന്തോ വലിയ ഒരു തെറ്റ് ചെയ്തത് പോലെയാണ്. ഒരു പത്ത് മിനിറ്റ് ഡ്രൈവർ താമസിച്ചാൽ പോലും ഞാൻ ഡ്രൈവറിനെ വഴക്ക് പറയാറുണ്ട്. ആ ഒരു ശീലം തനിക്ക് കുട്ടിക്കാലത്ത് തന്നെ കിട്ടിയത് ആണെന്നും വിജയ് പറയുന്നു.