എന്നാലും ഈ വഞ്ചന ദുല്‍ഖറിനോട് വേണ്ടായിരുന്നു! കുറുപ്പിന്റെ കളക്ഷന്‍ റെക്കോഡുകളില്‍ തിരിമറി

സുകുമാര കുറുപ്പ് എന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയുടെ ജീവിതം അടിസ്ഥാനമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തോടെ കുറുപ്പ് തീയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങി ദിവസസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പകുതി സീറ്റിലേ ആളുകളെ കയറ്റാന്‍ പാടുള്ളൂ എന്ന് ശക്തമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉണ്ടെന്നിരിക്കെയും കുറുപ്പിന് വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. തിയേറ്ററുകള്‍ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയോക്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയേറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകളെ കയറ്റിയ തിയേറ്ററുകള്‍ കളക്ഷന്‍ റെക്കോഡുകളില്‍ ഇത് കാട്ടിയിട്ടില്ല.

ഇത്രയും  മുതല്‍മുടക്കുള്ള ഈ സിനിമ ഒ.ടി.ടിയ്ക്ക് കൊടുക്കാതെ തീയറ്ററില്‍ തന്നെ എത്തിച്ചിട്ടും പടം തന്ന് സഹായിച്ച ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും വെളിപ്പെടുകയാണ്. ഇപ്പോള്‍ തിയേറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം എന്നും, സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും ഫിയോക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൂടുതല്‍ ആളുകളെ കയറ്റിയ തിയേറ്ററുകള്‍ കളക്ഷന്‍ റെക്കോഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയേറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംഘടനാഭാരവാഹികള്‍ കുറിപ്പില്‍ പറയുന്നു.

Previous articleആരാധകരുടെ വഴിപാടുകള്‍ വെറുതെയായില്ല, തലൈവരുടെ ‘അണ്ണാത്ത’ ബോക്‌സ് ഓഫീസ് പൊളിച്ചടുക്കുന്നു!
Next articleഎട്ടാം മാസത്തിലും വയര്‍ മറച്ച് ഐശ്വര്യ