മോഹന്‍ലാലിനെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു; ഇപ്പോഴും വിവാഹത്തിന് തയ്യാര്‍, പക്ഷേ…; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

ഇത്രയും നാളായി എന്തുക്കൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ലക്ഷ്മി ഗോപാല സ്വാമി. ഇത്രയും നാളായി വിവാഹം കഴിക്കാതെ ജീവിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ താനതിനു വലിയ പ്രാധാന്യം കൊടുത്ത് കാണില്ലെന്നും…

ഇത്രയും നാളായി എന്തുക്കൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ലക്ഷ്മി ഗോപാല സ്വാമി. ഇത്രയും നാളായി വിവാഹം കഴിക്കാതെ ജീവിച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ താനതിനു വലിയ പ്രാധാന്യം കൊടുത്ത് കാണില്ലെന്നും ലക്ഷ്മി പറയുന്നു.

തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. പക്ഷെ എന്ത് ചെയ്യാം? അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്കറിയാത്ത തന്റെ ആഗ്രഹങ്ങള്‍ കാരണമാകാം വിവാഹം നടക്കാതെ പോയതെന്നും താരം വെളിപ്പെടുത്തി. രൂപഭാവങ്ങളിലും കാഴ്ച്ചപാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ തയാറാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.