‘ഡിഎൻഎ’യിൽ ഐപിഎസ് ഓഫീസറായി ലക്ഷ്മി റായ്

ഗ്ലാമറസ് വേഷങ്ങളിൽ നിന്ന് ഒരിടവേളയെടുക്കാനൊരുങ്ങി ലക്ഷ്മി റായി.ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തിൽ ലക്ഷ്മി റായി എത്തുന്നത്. ഒരു ഐപിസ് ഓഫീസറായാമ് ലക്ഷ്മി റായ് ഈ…

ഗ്ലാമറസ് വേഷങ്ങളിൽ നിന്ന് ഒരിടവേളയെടുക്കാനൊരുങ്ങി ലക്ഷ്മി റായി.ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തിൽ ലക്ഷ്മി റായി എത്തുന്നത്. ഒരു ഐപിസ് ഓഫീസറായാമ് ലക്ഷ്മി റായ് ഈ ചിത്രത്തിൽ വേഷമിടുന്നത്.പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയാണ് ഡിഎൻഎ.

യുവ നടൻ അഷ്‌കർ സൗദാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്ന സിനിമയിൽ അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ , ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, അംബിക, ബാബു ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


മമ്മൂട്ടിയാണ് ചിത്രത്തിന്റെ ലോഞ്ചിംഗ് നിർവഹിച്ചത്.മാർച്ച് 24ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിന്നു. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിംഗിലാണ് ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലക്ഷ്മി റായിയുടെയും കഥാപാത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു.രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത.എഡിറ്റിംഗ് ഡോൺ മാക്‌സ്. കലാസംവിധാനം ശ്യാം കാർത്തികേയൻ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്