
പാത്രം കഴുകുന്നതിനായി ഡിഷ് വാഷ് ലിക്വിഡിനേക്കാള്‍ സോപ്പ് ബാര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. സോപ്പ് ബാര്‍ ഉപയോഗിക്കുന്നത് പാത്രങ്ങള്‍ കൂടുതല്‍ വൃത്തിയായി നിലനിർത്താന്‍ സഹായിക്കുന്നുവെങ്കിലും, അതിന്റെ ഉപയോഗത്തില്‍ ചില മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.
ഡിഷ് വാഷ് സോപ്പ് ബാര്‍ നേരിട്ട് കൈകളില്‍ അമിതമായി പതപ്പുന്നത് ഒഴിവാക്കണം. പാത്രം കഴുകുന്നതിനായി സ്‌ക്രബര്‍ ഉപയോഗിച്ചാണ് സോപ്പ് പ്രയോഗിക്കേണ്ടത്. കാരണം ചിലര്‍ക്ക് സോപ്പ് നേരിട്ട് കൈകളില്‍ ഉപയോഗിക്കുന്നത് ചൊറിച്ചിലിനും ചര്‍മ്മ അസ്വസ്ഥതയ്ക്കും കാരണമാകാം. അതിനാല്‍ ആവശ്യത്തിന് മാത്രം മുറിച്ചെടുത്ത് സോപ്പ് ഉപയോഗിക്കുന്നത് കൂടുതല്‍ ഉചിതമാണ്.
സോപ്പ് ബാര്‍ നേരിട്ട് പാത്രത്തില്‍ ഉരയ്ക്കുന്നത് ശരിയല്ല. പാത്രങ്ങള്‍ കഴുകി കഴിഞ്ഞതിന് ശേഷം കൈകള്‍ ഹാന്‍ഡ് വാഷോ സാധാരണ സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകണം. കൂടാതെ, വെള്ളം കൊണ്ടുള്ള അളിയല്‍ ഒഴിവാക്കാന്‍ സോപ്പ് ബാര്‍ ഉപയോഗിച്ച ശേഷം അതിനെ റബര്‍ ബാന്‍ഡ് ഇട്ട് പാത്രത്തിനു മുകളില്‍ വെച്ച് ഉണക്കുന്നത് നല്ലതാണ്.



